മഴക്കാലക്കെടുതികളിൽ ആശ്വാസമായി വിദ്യാർത്ഥികൾ

ആർദ്ര സെലിൻ എ.ജി

              മഴക്കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം തന്നെയാണ് മഴക്കാലക്കെടുതികൾ. മവക്കാലജീവിതവും ആ കെടുതികളും മനുഷ്യരുെ ജീവിതാവസ്ഥയിൽ ഏറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അപ്രതീക്ഷിതമായ പെട്ടുഴലുന്ന ഒത്തിരിയേറെ ജനങ്ങളുണ്ട് കേരളത്തിൽ. സ്വന്തം കിടപ്പാടവും കൂടപിറപ്പിനെയെല്ലാം നഷ്ടപ്പെട്ട ഒരവസ്ഥ. സ്വന്തം എന്നതിനപ്പുറം മറ്റൊന്നില്ലാത്തവർക്ക് ഒരുപക്ഷേ അത് ഒരു പ്രശ്‍നമായിരിക്കുകയില്ല. എന്നിരിക്കിലും നന്മയുടെ കുട ചൂടുന്നവരും ഉണ്ട്. 
            മഴ ഒരു ദാനമായിരിക്കും. പക്ഷേ, ചിലപ്പോഴെങ്കിലും അത് ഒരു ദോഷമായി തീരാം. എങ്കിലും മഴമൂലം ഉണ്ടാകുന്ന കെടുതികളെ മറച്ചുവയ്ക്കാനാവില്ല.
            മഴക്കാലത്ത് എത്രയോ അപകടങ്ങളാണ് ഉണ്ടാകുക. കുട്ടനാട് പോലുള്ള താഴ്‍ന്ന പ്രദേശങ്ങളിൽ ഉള്ളവർ എത്രയോ ദുരിതം അനുഭവിക്കുന്നു. താഴ്‍ന്ന പ്രദേശങ്ങളിൽ മാത്രമല്ല , മലമുകളിലും ഉയർന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിലും മറ്റ് അനുബന്ധ പ്രശ്‍നങ്ങൾ ഉണ്ടാകുന്നുണ്ട്. അവിടെയുള്ള ദുരിതബാധിതർക്കായ് പ്രവർത്തിക്കുക ചിലരുടെ മാത്രം കടമയല്ല, നാടിന്റെ മുഴുമനുമാണ്.
            സ്വന്തം എന്നോ ബന്ധമെന്നോ കരുതാതെ പ്രവർത്തിക്കണം.അത് വലിയ മഹത്തായ പ്രവൃത്തിയാണ്. ഒരിക്കല്ലെങ്കിലും നമുക്കും ഈ അവസ്ഥ വരാമെന്ന് ചിന്തിക്കുന്നത് ഉത്തമമാണ്. 
           നമ്മുടെ കർത്തവ്യങ്ങളോടൊപ്പം നമ്മുടെ ഗവൺമെന്റ‍ും പങ്കുചേരുന്നുണ്ട്. ഇന്നത്തെ കാലത്ത് പല , സ്‍കൂളുകളും അവർ ദുരിതബാധിതമേഘലയിലേക്ക്  സഹായങ്ങൾ ചേയ്യുന്നുണ്ട്. ഇതിനു മുമ്പ് ഉണ്ടായതിൽ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്‌തത്. അതൊക്കെ പറയുമ്പോൾ, മവയല്ലെ അത് വന്ന് പോയിക്കൊള്ളും എന്ന് പറയുന്നതിലും ഉപരി അത് നമ്മുക്ക് എത്രമാത്രം ദോഷകരമെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യുക്തി. 
        വിദ്യാർത്തികൾ എന്ന നിലയിൽ നമ്മുക്ക് പ്രവർത്തിക്കാൻ ഒരുപാട് കർത്തവ്യങ്ങൾ ഉണ്ട്. നമ്മുടെ വാസയോഗ്യമായ ഭൂമിയിൽ ഒത്തിരി പ്രശ്‍നങ്ങളുണ്ട്. അതിൽ ഒന്നു മാത്രമാണ് മഴമൂലം ഉണ്ടാവുന്ന കെടുതികൾ.
         നാം നേരിടുന്ന രൂക്ഷമായ ഈ പ്രശ്‍നങ്ങൾക്കിടയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ, രോഗികൾ, വിദ്യാർത്ഥികൾ മറ്റുള്ളവർ എല്ലാം നമ്മുടെ സഹായം തേടുന്നവരാണ്. 
         നമ്മുടെ രാജ്യത്തും നാട്ടിലും ഇത്തരം പ്രശ്‍നങ്ങൾക്ക് ഗവൺമെന്റ് സഹായിക്കുന്നുണ്ട്. എങ്കിലും അതിനുപോലും ചൂഷണവീധേയമായി തീരുന്ന പാവപ്പെട്ട വ്യക്തിത്വങ്ങൾ ഉണ്ടെന്നുവേണം പറയാൻ.
        പ്രകൃതിയുടെ താളങ്ങൾക്കനുസൃതമായ അടിസ്ഥാന സങ്കൽപ്പങ്ങളും കണക്കിലെടുക്കുന്ന വിദ്യാഭ്യാസമാണ് കുട്ടികൾക്ക് ഇന്ന് ലഭിക്കുന്നത്.
       ഈ മഴക്കാലക്കെടുതികളിൽ ദുരിത മനുഭവിക്കുന്നവരെ താമസിപ്പിക്കുവാൻ പല വിദ്യാലയങ്ങളിലും വിദ്യാർത്ഥികളിലും അധ്യാപകരും സഹായം ഒരുക്കുന്നു. പഠനത്തോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. അതുപോലെ അവർക്കാവശ്യമായ നിത്യഉപയോഗ വസ്‍തുക്കളായി അരി, പയ്ര‍വർഗങ്ങൾ ഇവയെല്ലാം വിതരണം ചെയ്യുന്നു. ഇതുപോലെ പലവിധങ്ങളായ സഹായങ്ങളും വിദ്യാർത്ഥികൾ നിർവഹിക്കുന്നു. മഴക്കെടുതികളിൽ ഉലയുന്ന മനുഷ്യർക്ക് സാന്ത്വനത്തിന്റെ ഒരു വലിയ പ്രതീകമായി തീരാനാവും ഓരോ വ്യക്തിത്വങ്ങൾക്കും.
       പ്രകൃതിയുടെ താളുകമത്തിന്റെ അടിസ്ഥാനത്തിൽ മഴ പെയ്യുകയും ചെയ്യുന്നു. പൊതുനന്മയെന്ന അടിസ്ഥാനതത്ത്വം പ്രകൃതിയാൽ പഠിപ്പിക്കുന്ന അവസരമാണ്. പ്രകൃതിയുടെ സുസ്ഥിരമായ നിലനില്പിനു ആവശ്യമായ എല്ലാ വസ്തുക്കളും പ്രകൃത്വതന്നെ നിർമമിക്കപ്പെടുന്നു എന്ന് തന്നെ പറയാം.
       പ്രകൃതിയിൽ നിന്ന് പഠിക്കാൻ പ്രകൃതി തന്നെ അവസരോചിതമായി പ്രവർത്തിക്കുന്നു. മനുഷ്യകുലത്തിന്റെയും സകല ജീവജാലങ്ങളുടെയും അതിജീവനം അപകടനത്തിലാകുന്ന അവസ്ഥയിൽ അവർക്കായി പ്രവർത്തിക്കേണ്ടതാണ് ഏറ്റവും ആവശ്യമായ ഒന്നാണ്.
 

മഴക്കാലക്കെടുതികളും വിദ്യാർത്ഥികളും

സാന്ദ്ര മേരി ടോമി IX A

             മഴ ദൈവത്തിന്റെ വരധാനമാണ് അത് നമ്മൾ ധാനമല്ലാതെയാണ് കാണുന്നത്. മഴയുണ്ടായാലെ നമ്മുക്കും ഈ ലോകത്തുള്ള എല്ലാവർക്കും ജീവിക്കാൻ സാധിക്കുകയുള്ളു. മഴയിലൂടെ നമ്മുക്ക് പല ദുരിതങ്ങളും സംഭവിക്കുന്നു അതായത് വെള്ളപൊക്കം, ഉരൂൾപ്പൊട്ടൽ പേമാരിയും ഉണ്ടാകുന്നത് നമ്മുടെ തെറ്റ കൊണ്ടുതന്നെയാണ്. നമ്മൾ മാലിന്യങ്ങൾ പുഴയിലും മറ്റു ജലാശയത്തിലും വലിച്ചെറിയുന്നു. അതിനു ശാപമായാണ് മഴയിലൂടെ വരുന്ന ദുരിതങ്ങൾ. പക്ഷെ മനുഷ്യർ ഇതെപറ്റി പലതും പറയുന്നത് ഒരു നാശമായാണ്. വെള്ളപ്പൊക്കം എന്നിവയിലുടെ പല അസുഖങ്ങൾ വരുന്നു. അത് നമ്മുടെ തെറ്റാണ്.
           മഴകൊണ്ട് ഉണ്ടാകുന്ന ദുരിതങ്ങൾ ഇല്ലാതാക്കാൻ കുട്ടികളായ ഞങ്ങൾക്ക് പലകാര്യങ്ങളിലൂടെ മഴക്കാല  ദുരിതങ്ങൾ കുറക്കാൻ സാധിക്കും. അതിനുവേണ്ടി മഴക്കാലത്തിനു മുമ്പ് തന്നെ ഒരുങ്ങണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കി അത് ശേഖരിച്ച് കോർപറേഷൻ പ്ലാസ്റ്റിക്ക് ശേഖരണസംഘടനയ്ക്ക് കൊടുക്കണം. മറ്റ് ഭക്ഷണമാലിന്യങ്ങൾ ചെടികൾക്ക് വളമായി നൽകാൻ സാധിക്കും. അമിതമായുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിക്കാതിരൂന്നാൽ നമുക്ക് പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യങ്ങളും കുറക്കാം. മഴക്കാലത്ത് ‍ഡ്രൈ ദിനം ആചരിക്കാം. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക്ക്, ചെരട്ട, പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കികളയണം. ഒഴുക്കി കള‍ഞ്ഞില്ലെങ്കിൽ പല അസുഖങ്ങളും വരും കൊതുകിലൂടെ. കുട്ടികൾ സ്കൂളുകളിൽ നിന്ന് മഴക്കാലത്തുണ്ടാകുന്ന ദുരിതങ്ങൾ മാറ്റുന്നതിന് ഒരു സമരം നടത്താം. അതായത് മാലിന്യം കുറക്കാനും പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാനും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം മൂടാനും വേണ്ടി ഒരു ജാത. അതിലൂടെ പല ദുരിതങ്ങളും നമുക്ക് ഒഴിവാക്കാം. 
      മഴകുഴികൾ, മഴവെള്ള സംഭരണി എന്നിവ നിർമിച്ചാൽ മഴക്കാലത്തുള്ള പല ദുരിതങ്ങളും ഒഴിവാക്കാം. മഴക്കാലത്തെ ദുരിതമായി ബന്ധപ്പെട്ട് മന്ത്രിമാരോടൊ അദ്ധ്യാപകരോടൊ പറഞ്ഞ് അടുത്തുള്ള സ്ഥലങ്ങൾ സദർശിച്ച് അവിടെ മഴക്കാലത്ത് ദുരിതങ്ങൾ വരുന്ന കാഴ്ചകൾ കണ്ടാൽ‍ അതിൽ നിന്ന് അവരെ സഹായിക്കാം. ഇനി അതുപ്പോലുള്ള അവസ്ഥകൾ ഉണ്ടാകാതെ നോക്കണമെന്ന് പറയുകയും ചെയ്യാം.
     മഴക്കാലത്ത് പല അസുഖങ്ങൾ നേരിടേണ്ടി വരുന്നു അത് ഒഴിവാക്കാൻ കുട്ടികൾ പുറത്ത് പാടത്തും കാട്ടിലും കളിക്കൻ പോകുമ്പോൾ ഫുൾകൈയ്യുള്ള വസ്ത്രങ്ങളും നീളമുള്ള പാൻസും ദരിക്കാൻ നിർദേശം കൊടുക്കുക. അതിലൂടെ കൊതുകിനെ കൊണ്ട് ഉണ്ടാകുന്ന ഡങ്കിപ്പനി, ചിക്കൻഗിനിയ എന്നി രോഗങ്ങളിൽ നിന്ന് രക്ഷനേടാം.
     വിദ്യാർത്ഥികൾ തന്റെ വീട്ടിലുള്ളവരുടും ബന്ധുക്കളോടും അയൽവാസികളോടും പെട്രോൾ വാഹനങ്ങൾ കുറക്കാനും പകരം സൈക്കിൾ എന്നിവ ഉപയോഗിക്കാനും നിർ‍ദേശിക്കാം. വാഹനത്തിൽ നിന്നുള്ള പുകയുടെ അളവ് കുറക്കാൻ സഹായിക്കും. സ്കൂളുകളിൽ നിന്ന് അദ്ധ്യാപകരുടെ സഹായപ്രകാരം കുടുംബശ്രീ, അസോസിയേഷൻ, എന്നീ സ്ഥലങ്ങളിൽ പോയി ക്ലാസുകൾ സങ്കടിപ്പിക്കാം. പിന്നെ മുതിർന്നവരുടെ സഹായത്തോടെ ഡോക്ടർമാരെ സന്ദർശിച്ച് മെഡിക്കൽ ക്യാമ്പ് എന്നിവ പല സ്ഥലങ്ങളിൽ നടത്താം. മഴവെള്ളം ശേഖരിച്ചാൽ അത് മറ്റ് പല കാര്യങ്ങൾക്കും നമുക്ക് ഉപയോഗിക്കാം. പാത്രം കഴുക്കാം, തുണികഴുുകാം, ചെടിന്നനയ്ക്കാം.
  മഴകുറവുള്ള കാലത്ത് നമ്മൾ മഴയെക്കാത്തിരിക്കും എന്തു രസമാണല്ലെ. പക്ഷെ മഴക്കൂടുതലായി പെയ്യുമ്പോൾ നമ്മൾ മഴയെ ശപിക്കാറുണ്ട്. അത് കൊണ്ട് ഇങ്ങനെ ദുരിതങ്ങൾ വരാതിരിക്കാൻ പല കാര്യങ്ങളും നാം ശ്രദ്ധിക്കണം. അങ്ങനെ നമുക്ക് മഴയിലൂടെ ഉണ്ടാക്കുന്ന പല ദുരിതങ്ങളും അകറ്റി നമ്മുടെ ജീവിതവും പ്രകൃതിയെ രക്ഷിക്കാം.

ഒരു കൈത്താങ്ങ്

സനയ ജോസഫ് XB

അതിശക്തമായ മഴയാണ് ഈ വ൪ഷം നമ്മുക്ക് ലഭിച്ചിരി്കുന്നത്.ഒട്ടും പ്രതീക്ഷിക്കാതെ തന്നെ നമ്മുടെ കേരളം ഒന്നാകെ മുങ്ങിയ അതിശക്തമായ മഴ. നമ്മൾ എല്ലാവരും മഴയുടെ കുളിരിൽ ആസ്വധിച്ചിരുന്നപ്പോഴും കഷ്ടപ്പാട് അനുഭവിക്കുന്ന ആളുകളെ പറ്റി നമ്മൾ ചിന്തിച്ചോ?
    എത്ര വീടുകളിൽ വെള്ളം കയറി എന്ന് നമ്മുക്ക് അറിയാമോ? എത്ര കൃഷിയിടങ്ങൾ നശിച്ചു പോയി എന്ന് നാം ചിന്തിച്ചോ? എത്ര വ്യക്തികളുടെ ജോലി കഷ്ടത്തിലായി. നമ്മുടെ സഹോദരങ്ങളൾ ഇത്രയും വലിയ കഷ്ടത അനുഭവിക്കുമ്പോൾനമ്മുക്ക് എങ്ങനെ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് വയ്ക്കാൻ കഴിയും. 
        നമ്മുടെ ഒരു ചെറിയ കൈസഹായമായിരിക്കും മറ്റൊരു കുടുംബത്തിന്റെ അശ്വാസം. പ്രതേകിച്ച് ഏറെ നല്ലയൊരു കാലഘട്ടമാണ് നമ്മുടെ ഈ വിദ്യാ൪ത്ഥിനി ജീവിതം. ഏറെ ശ്കതിയും തുണയും കിട്ടുന്ന കാലഘട്ടം. നമ്മൾ അനാവശ്യമായി ചെലവാക്കുന്ന കുറച്ച് കാശുമതി നമ്മക്ക് ഒരു വ്യക്തിയെ സഹായിക്കാൻ വേണ്ടി. പ്രതേകിച്ച് ഇന്നത്തേ കാലമാണെങ്കിൽ ഒത്തിരി സംഘടനകളും മറ്റും ഇതിന് ഏറെ തുണയായി ഇറങ്ങിത്തിരിക്കുന്നുണ്ട്.  ഒരു വിദ്യാ൪ത്ഥി എന്ന നിലയിൽ നമ്മുക്ക് ഒത്തിരി സഹായങ്ങൾ ചെയ്യാൻ സാധിക്കും. ഏറ്റവും ചെറിയ രീതിയിൽ എങ്കിലും നമ്മൾ അവരെ സഹായിക്കണം. 
         നമ്മുക്ക് കിട്ടുന്ന ചെറിയചെറിയ കാശുകൾ കൂട്ടി വെച്ച് നമ്മുക്ക് കഴിയുന്ന വിധത്തിൽ അവർക്ക് അവശ്യമായ വസ്തുകൾ മേടിച്ചുകൊടുക്കണം. ഒന്നെങ്കിൽ വീട്ടുപയോഗത്തിനു വേണ്ടതോ അവരുടെ വീട്ടിൽ നിന്ന് മഴകാരണം നശിച്ചുപോയതായോ എന്തെങ്കിലും സാധനങ്ങൾ നമ്മുക്ക് ആകുന്ന വിധത്തിൽ മേടിച്ചു കൊടുക്കാൻ നമ്മുക്ക് പറ്റണം. അതുപോലെ നമ്മുക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു സഹായമാണ് വെള്ളം കയറി നശിച്ചു പോയ അവരുടെ വീടുകൾ വൃത്തിയാക്കാൻ സഹായിക്കുക.
       ഇതിനെല്ലാം ഉപരിയായി കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട് മറ്റാരുമല്ല കൃഷിക്കാരും മത്സ്യതൊഴിലാളിക്കളും അവരുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥ.കൃഷിയിടങ്ങൾ നശിച്ചു പോകുന്ന അവസ്ഥ. നമ്മുടെ തൊട്ടതുത്തുണ്ട് ആളുകൾ എങ്കിലും നമ്മൾ അവരെ ശ്രദ്ധിക്കുന്നില്ല. നമ്മുടെ വീട്ടി ഉപയോഗ ശൂന്യമായ എന്തെല്ലാം വസ്തുകളുണ്ട് ഒരു നന്മ പ്രവർത്തി എന്ന രീതിയിൽ നമ്മുക്ക് അത് അർഹിക്കുന്ന വ്യക്തികൾക്ക് നല്ക്കാൻ സഹായിക്കണം. അപ്പോഴാണ് നമ്മൾ നല്ല വിദ്യാർത്ഥിയാവുക. 
     ഒരു പക്ഷേ നമ്മളും സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുകയും നേരിടുകയും  ചെയ്യുന്ന അവസ്ഥയായിരിക്കും. എങ്കിൽ പോലും നമ്മുടെ ആ ഇല്ലായ്മ്മയിൽ നിന്നും നമ്മുക്ക് കൊടുക്കാൻ സാധിക്കുമ്പോഴേ നമ്മൾ നല്ല ജീവിതം നയിക്കുന്ന വിദ്യാർത്ഥി ആയി മാറുകയുള്ളു. നമ്മുടെ ഈ ചെറു പ്രായത്തിൽ തന്നെ ചെയ്യാൻ സാധിച്ചില്ലെങ്കിലും ഒരു നല്ല വാക്കിലൂടെ അവരുടെ ഹൃദയത്തേ സന്തോഷിപ്പിക്കാനെങ്കിലും നമ്മുക്ക് സാധിക്കണം. നമ്മുടെ ഈ കൊച്ചു ജീവിതത്തിലേ കൊച്ചു സഹായങ്ങൾ മറ്റൊരു വ്യക്തിയുടെ അല്ലെങ്കിൽ മറ്റൊരു കുടുംബത്തിൽ പ്രകാശമായി മാറട്ടെ.