സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
2018-19 അദ്ധ്യേന വർഷത്തിലെ ഗണിതക്ലബ് ഉദ്ഘാടനം 2018 july6-ാം തിയതി ഉച്ചയ്ക്ക് 2.00മണിക്ക് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ Headmistress Rev.sr Lissy devassy അദ്ധ്യക്ഷത വഹിച്ചു.
ഈശ്വതപ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. Club converters, club leader എന്നിവർ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. std IX ലെ കുട്ടികൾ ഗണിത തുുള്ളൽ പാട്ട് പാടി. Std VIIലെ Mary sreya മാന്ത്രികചതുരത്തെക്കുറിച്ച് സംസാരിച്ചു. ഗണിതാധ്യാപികയായ ശ്രീമതി ഫില്ലി മാത്യു ആധുനികയുഗത്തിൽ ഗണിത ശാസ്ത്രത്തിന്റെ പ്രധാന്യം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ദേശീയ ഗാനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു 1992 മുതൽ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
പ്രവർത്തനങ്ങൾ
ഗണിത പ്രോജക്ടുകൾ
സാമൂഹികപ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ടൂൾ ആണ് ഗണിതം.ഇത് സാധ്യമാകുന്നത് സാമൂഹ്യപ്രശ്നങ്ങൾ ഉൾപ്പെടുന്ന ഗണിത പ്രോജക്ടുകൾ കുട്ടികൾ ഏറ്റെടുക്കുന്നതിലൂടെയാണ്.കുട്ടികൾക്ക് ഗണിതപഠനത്തിന് അനുയോജ്യമായ പ്രോജക്ടുകൾ നൽകുകയും അതിൻെറ വിവിധ ഘട്ടങ്ങൾ അദ്ധ്യാപകരുടെ സഹായത്തോടെ പൂർത്തിയാക്കുകയും ചെയ്യുന്നു
== ഗണിത മാഗസിനുകൾ ==. എല്ലാ വർഷവും ക്ളാസ് തലത്തിൽ ഗണിതശാസ്ത്ര കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കുന്നു.ഏറ്റവും നല്ല മാഗസിനുകൾ കണ്ടെത്തി സമ്മാനം നൽകി വരുന്നു
ചാർട്ടുകൾ
ഗണിതപഠനം ഫലപ്രദമാക്കുന്നതിൽ പഠനതന്ത്രങ്ങൾക്കും വളരെയേറേ പ്രാധാന്യമുണ്ട്.ഇവ പ്രയോഗതലത്തിൽ കൊണ്ടുവരാനും അതുവഴി കുട്ടികളിൽ ഗണിതാശയങ്ങൾ ഫലപ്രദമായി എത്തിക്കാനും ആവശ്യമായ ഗണിതചാർട്ടുകൾ തയ്യാറാക്കിക്കുന്നതിൽ അദ്ധ്യാപകർ അത്യന്തം ശ്രദ്ധാലുക്കളാണ്.
ഗണിത മോഡലുകൾ
ഗണിതാശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഗണിതമോഡലുകളുടെ പ്രദർശനം ക്ളാസ് തലത്തിൽ എല്ലാവർഷവും സംഘടിപ്പിക്കുന്നു
ഗണിതശാസ്ത്ര പസിൽസ്
ഗണിതത്തിലുടെ ഗണിതപഠനം കൂടുതൽ ആസ്വാദ്യകരമാക്കാം എന്ന് തിരിച്ചറിഞ്ഞ സി.കെ.സി.യി.ലെ അദ്ധ്യാപികമാർ എല്ലാ ആഴ്ചയും ഒാരോ പസിൽ നോട്ടീസിൽ പ്രദർശിപ്പിക്കുന്നു.കുട്ടികൾ ഉത്തരം കണ്ടെത്തി കുട്ടികൾ അസംബ്ളിയിൽ അവതരിപ്പിക്കുന്നു.