ഗണിത ക്ലബ് പ്രവർത്തന റിപ്പോർട്ട്

2025-26 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ ഒന്നാം തീയതി ഉച്ചയ്ക്ക് 1:30ന് നടത്തുകയുണ്ടായി. സീനിയർ ഗണിത അധ്യാപികയായ ശ്രീമതി മെർലിൻ പി. വില്യം ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി ടീന എം.സി., ഡെപ്യൂട്ടി H.M. ശ്രീമതി ശുഭ പി.പി, ഗണിതക്ലബ്‌ കൺവീനർമാരായ ശ്രീമതി ഷിമ ആന്റണി, ശ്രീമതി മോനിക്ക ജിൽഫി എന്നീ അധ്യാപകർ തിരികൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. യു.പി. വിഭാഗത്തിൽ നിന്നും VII D യിലെ ഖദീജ സിവ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും X E യിലെ അമാൻ ടി.എസ്. എന്നിവർ ക്ലബ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ ഒന്നാം തീയതി ഗണിത ക്വിസ് മത്സരം നടത്തുകയുണ്ടായി. അമാൻ ടി. എസ്. ഒന്നാം സ്ഥാനവും ആഞ്ചല തോമസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂലൈ പതിനൊന്നാം തീയതി Infinitum Maths Quiz മത്സരം നടത്തപ്പെടുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും രണ്ടുപേരടങ്ങുന്ന 10 ടീമുകളും യു.പി. വിഭാഗത്തിൽ നിന്നും നാല് ടീമുകളും പങ്കെടുത്തു.

ജൂലൈ പതിനാലാം തീയതി സ്കൂൾതലഗണിതശാസ്ത്രപ്രദർശനം നടത്തി. നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, വർക്കിംഗ് മോഡൽ, ഗെയിം, പസിൽ എന്നിവ കുട്ടികൾ കൊണ്ടുവരികയും പ്രദർശിപ്പിക്കുകയും ചെയ്തു.

പാദ വാർഷിക പരീക്ഷയുടെ മൂല്യനിർണയത്തിന് ശേഷം ഗണിതശാസ്ത്ര പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സെപ്റ്റംബർ മാസം ദിവസവും ഒരു മണിക്കൂർ വീതം രണ്ടാഴ്ച നടത്തിയ സീറോ പീരിയഡിൽ പ്രത്യേക പഠന പിന്തുണ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി.

സെപ്റ്റംബർ പതിനേഴാം തീയതി ജോമട്രിക്കൽ ചാർട്ട് തൽസമയം നിർമ്മാണം മത്സരം നടത്തി. IX C യിലെ അഭിനവ് ദേവ് ഒന്നാം സ്ഥാനവും VIII B യിലെ ശ്രീനന്ദ രതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒക്ടോബർ പതിനാലാം തീയതി ഉദയംപേരൂർ SNDPHSS ൽ വച്ച് നടന്ന ഉപജില്ല ഗണിതശാസ്ത്രമേളയിൽ HS Maths CKCHS ഓവറോൾ മൂന്നാം സ്ഥാനം നേടി. X E യിലെ അമാൻ ടി.എസ്. Maths Talent Search Exam ന് ഒന്നാം സ്ഥാനവും Maths ക്വിസ് മത്സരത്തിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.Pure construction ന് X F ലെ കാശിനാഥ് കെ.എസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. ജിയോജിബ്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള നിർമ്മിതിക്ക് X A യിലെ ശ്രീരാജ് കെ.എ. രണ്ടാം സ്ഥാനം നേടി. ഭാസ്കരാചാര്യ സെമിനാറിന് X D യിലെ ഹന്ന ഫാത്തിമ വി.എ. രണ്ടാം സ്ഥാനം കരസ്ഥമാക്കി. നമ്പർ ചാർട്ട് നിർമ്മാണ മത്സരത്തിന് X C യിലെ സെറീന മിറിയം ടോമി മൂന്നാം സ്ഥാനം നേടി. മാത്‍സ് ഗെയിമിന് VIII D യിലെ സാം റാഫേൽ, സിംഗിൾ പ്രോജക്ടിന് X F ലെ അഭയ് കൃഷ്ണ കെ.പി. എന്നിവർ മൂന്നാം സ്ഥാനം നേടി.X C യിലെ ലിദിയ ആന്റണി, ശാമിനി പി.എസ്. എന്നീ വിദ്യാർത്ഥിനികൾക്ക് ഗ്രൂപ്പ് പ്രോജക്ടിന് A ഗ്രേഡ് ലഭിച്ചു.IX C യിലെ അഭിനവ് ദേവിനും ലില്ലി സൊനീറ്റക്കും ജോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട് എന്നീ മത്സരയിനങ്ങളിൽ A ഗ്രേഡ് ലഭിച്ചു. വർക്കിംഗ് മോഡലിന് X F ലെ അനന്തകൃഷ്ണൻ എം. A ഗ്രേഡ് കരസ്ഥമാക്കി. X C യിലെ ദേവനന്ദ കെ. എസിന് സ്റ്റിൽ മോഡൽ നിർമ്മാണത്തിന് A ഗ്രേഡ് ലഭിച്ചു. ഗണിത പസിലിന് X C യിലെ അമാന മെഹ്റിൻ B ഗ്രേഡ് നേടി. കുട്ടികളുടെ പ്രവർത്തനമായ HS ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു.

യു.പി വിഭാഗത്തിൽ നിന്നും മാധവ പേപ്പർ പ്രസന്റേഷന് VII E യിലെ സഫ ഫാത്തിമ എസ്. ആർ. രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് നിർമ്മാണത്തിന് VII C യിലെ ദേവി കൃഷ്ണ ബിനുവിന് എ ഗ്രേഡ് ലഭിച്ചു. VII B യിലെ മുഹമ്മദ് മുസ്തഫ പി. എം., ദിയ തമ്പി എന്നിവർക്ക് മാത്‍സ് ഗെയിം, മാത്‍സ് പസിൽ എന്നീ മത്സരയിനങ്ങളിൽ A ഗ്രേഡ് ലഭിച്ചു. നമ്പർ ചാർട്ട് നിർമ്മാണത്തിന് VII B യിലെ ലക്ഷ്മിക കെ.വി. B ഗ്രേഡ് കരസ്ഥമാക്കി.

നവംബർ 24 ആം തീയതി ഫിബനാച്ചി ദിനാചരണം നടത്തുകയുണ്ടായി. Fibonacci numbers in nature എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററുകളും Fibonacci art പ്രോജക്ടുകളും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവരികയും പ്രദർശിപ്പിക്കുകയും ചെയ്തു. ഫിബനാച്ചി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയിലുള്ള ഫിബനാച്ചി ശ്രേണികളെക്കുറിച്ചും ശ്രീമതി മെർലിൻ വില്യം ടീച്ചർ കുട്ടികളോട് സംസാരിച്ചു. XC യിലെ അമാന മെഹറിൻ, ആരോമൽ ബാബു, XE യിലെ അമാൻ ടി.എസ് എന്നിവർ ലഘു പ്രഭാഷണങ്ങൾ നടത്തി.