സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./സ്പോർട്സ് ക്ലബ്ബ്
ഒരു ക്ലാസിൽ നിന്നും മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും എന്ന നിലയിൽ കുട്ടികളെ സ്പോർട്സ് ക്ലബ്ബിലേക്ക് തിരഞ്ഞെടുത്തു. കുട്ടികളിൽ വിവിധ കായിക ഇനങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്
യോഗ ഡേ സെലിബ്രേഷൻ
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി കൂടുകയും, ക്ലബ് അംഗങ്ങൾ യോഗ പ്രദർശനം നടത്തുകയും എല്ലാ വിദ്യാർത്ഥികളെയും കൊണ്ട് "സൂര്യനമസ്കാര"ത്തിന്റെ വിവിധ ഘട്ടങ്ങൾ ചെയ്യുകയും ചെയ്തു. അസംബ്ലിയിൽ യോഗയുടെ ഗുണങ്ങളെയും നിത്യജീവിതത്തിൽ യോഗാഭ്യാസത്തിന് പ്രാധാന്യത്തെ പറ്റിയും കായികാധ്യാപകൻ കുട്ടികളോട് സംസാരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആൽബം നിർമ്മാണം മത്സരത്തിൽ 8 കുട്ടികൾ ഒന്നാം സ്ഥാനം നേടി.
• കുട്ടികൾക്ക് വാമപ്പിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസുകൾ സംഘടിപ്പിച്ചു. വിവിധ വാമപ്പ് എക്സർസൈസുകളും പഠിപ്പിച്ചു.
• സ്കൂൾ ഫുട്ബോൾ ടീമിൻറെ സെലക്ഷന് വേണ്ടി ഗ്രൗണ്ടിൽ എത്തിച്ചേർന്ന 55 കുട്ടികളിൽ നിന്നും മികവാർന്ന 15 കുട്ടികളെ ടീമിലേക്ക് സെലക്ട് ചെയ്തു. തുടർന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രാക്ടീസ് നൽകുകയും ചെയ്തു. സബ്ജില്ലാ ഫുട്ബോൾ ഗെയിംസിൽ മികവുറ്റ പ്രകടനം നടത്തിയ CKHS ടീമിൻറെ മെബിൻ റോബിയെ (9B) ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു.
• സ്കൂൾ വോളിബോൾ ടീമിൻറെ രൂപീകരണത്തിന് ആവശ്യമായ കുട്ടികൾ ഇല്ലാത്തതിനാൽ സബ്ജില്ലാ മത്സരത്തിന് കുട്ടികളെ ഓപ്പൺ സെലക്ഷന് കൊണ്ടുപോവുകയും 9 യിലെ ഷാരോൺ പി രമേശിന് ജില്ലാ ടീമിലേക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു.
സ്കൂൾ സ്പോർട്സ് ഡേ
സ്പോർട്സ് ഡേയുടെ മുന്നോടിയായി സ്കൂളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും ഫോർ ഹൗസുകൾ ആക്കി ആക്കി തിരിച്ചു. റെഡ് ,ബ്ലൂ ,ഗ്രീൻ, യെല്ലോ എന്നീ ഹൗസുകളിൽ ഓരോന്നിലുമായി 110 കുട്ടികൾ വീതം ഉണ്ടായിരുന്നു. ഹൗസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ക്യാപ്റ്റൻമാരായും തിരഞ്ഞെടുത്ത അധ്യാപകരെ ഹൗസ് ഇൻചാർജ് ആയും നിയമിച്ചു.
സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി രാവിലെ എട്ടു മുപ്പതിന് കുട്ടികളെല്ലാവരും സ്കൂളിൽ എത്തുകയും തുടർന്ന് പിടിഎ പ്രസിഡൻറ് സ്കൂളിൽ നിന്നുമുള്ള ദീപശിഖാ പ്രയാണത്തിന് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു ശേഷം സൈക്കിൾ റാലിയായി കുട്ടികൾ എല്ലാം NTPC ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ആദ്യമത്സര ഇനമായ ക്രോസ് കൺട്രി കരിയിലക്കുളങ്ങര SHO ഫ്ലാഗ് ഓഫ് ചെയ്തു ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 100 മീറ്റർ, 200 മീറ്റർ ,400 മീറ്റർ 1500 മീറ്റർ, ഷോട്ട്പുട്ട് ,ഡിസ്കസ് ,ജാവലിൻ ത്രോ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി മത്സരങ്ങൾ അവസാനിച്ചു.
ഹരിപ്പാട് സബ്ജില്ലാ അത്‌ലറ്റിക് മീറ്റിൽ സ്കൂളിനെ പ്രതിനിധീകരിച്ച്ധാരാളം കുട്ടികൾ പങ്കെടുത്തു. അതിൽ 10 B CATHERINE MERIA PAUL ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടി 200 മീറ്റർ ജൂനിയർ വിഭാഗത്തിൽ 10 ബി യിലെ അശുതോഷ് പി നായർ ഒന്നാം സ്ഥാനവും 9 B യിലെ നിബിൻ ജോൺ തോമസ് രണ്ടാം സ്ഥാനവും നേടി ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 100 400 മീറ്റർ ഇനത്തിൽ നന്ദു കൃഷ്ണൻ ഒന്നാം സ്ഥാനം നേടി
8 A യിലെ ജോനാഥാ ബിജു ഖോ ഖോ മത്സരത്തിൽ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു സബ്ജില്ലാ നീന്തൽ മത്സരത്തിൽ 50 മീറ്റർ ഫ്രീ സ്റ്റൈലിൽ പ്ലസ് വണ്ണിലെ അഹമ്മദ് അമാൻ ഒന്നാം സ്ഥാനം നേടി സീനിയർ പെൺകുട്ടികളുടെ കരാത്തെ മത്സരത്തിൽ ദുർഗ്ഗാ വിഎസ് സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി