Schoolwiki സംരംഭത്തിൽ നിന്ന്
പരിണാമം
സാമൂഹിക ജീവിയായ മനുഷ്യന്റെ അത്യാഗ്രഹത്തിന്ടെയും സ്വർത്ഥതയുടെയും പരിണമം ലോകം മുഴുവൻ ഏറ്റുവാങ്ങുന്നു.ലോക രാജ്യങ്ങളെ മുഴുവൻ വീടുകളിൽ പൂട്ടി ഇട്ട് ഏക കോശമുള്ള ഒരു സൂക്ഷ്മ ജീവി അതിന്റെ സംഹാര നൃത്തം തുടരുന്നു.ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഉയർച്ച കൈവരിച്ച മനുഷ്യൻ ഇന്നു സൂക്ഷ്മ ജീവിയുടെ പിടിയിൽ അമരുന്ന കാഴ്‌ച്ച ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഒന്നാണ്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും അവരുടെ പരിപൂർണ്ണ ശക്തി ഉപയോഗിച്ചിട്ടും അതിനു മേൽ കടിഞ്ഞാണ് ഇടൻ സാധിക്കുന്നില്ല.അധികാരവും, സമ്പത്തും, പദവിയും എല്ലാം ഒഴിഞ്ഞു സ്വന്തം വീടുകളിൽ ഇരിക്കുന്ന കഴ്ച്ച അത്‌ഭുതകരമാണ്. ഇന്നു വരെ പക്ഷി മൃഗാതികളെ കൂട്ടിൽ ഇട്ടിരുന്ന മനുഷ്യ ജനത ഇന്ന് സ്വയം കൂടുകളിൽ പൂട്ടി ഇരിക്കുന്നു.ഇന്നെ വരെ അവർ കൂടുകളിൽ പാർപ്പിച്ചിരുന്നവർ എല്ലാം സ്വതന്ത്രത്തോടെ ഭൂമിയിൽ വിഹരിക്കുന്നു.
പ്രകൃതിയോടും അതിലെ ജീവജാലങ്ങൾക്കും എതിരെ മനുഷ്യൻ നടത്തിയ ചൂഷണത്തിന്റെയും അതിക്രമത്തിന്റെയും ഫലമായി ' വൈറസ് ' എന്ന ജീവിയിൽ നാം വിവശരരായിരിക്കുന്നു. പ്രകൃതിക്ക് എ തിരായ നീക്കങ്ങളിലൂടെ നാം തന്നെയാണ് ഈ മഹാ മാരിയെ വിളിച്ചു വരുത്തിയിരിക്കുന്നത്.മരണത്തിന്റെ കൈകളിൽ അമർന്നു അമേരിക്ക പോലെയുള്ള സാമ്പത്തിക രാജ്യങ്ങൾ നിലം പതിക്കുന്ന കാഴ്ച്ച പ്രകൃതി മനുഷ്യന് നല്കുന്ന എറ്റവും വലിയ പാഠമാണ്.ലോക മഹാ യുധങ്ങൾക്കു ശേഷം മനുഷ്യ കുലത്തെ നശിപ്പിക്കുകയാണ് ' കൊറോണ വൈറസ് ' അതിന്റെ ശക്തി ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നു.
ലോകം തന്നെ കൈകുളിൽ ആക്കിയ മനുഷ്യർ ലോകത്തിൽ ഒന്നും തന്നെ അല്ലായെന്നും ' വൈറസുകൾ ' പോലെയുള്ള സൂക്ഷ്മ ജീവികളാൽ പോലും നമ്മെ ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കാമെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ സൂക്ഷ്മ ജീവിയുടെ അധിപത്യത്തിലൂടെ പ്രകൃതി നമുക്ക് പകർന്നു നൽകുന്നത് .
നാം ഇനിയെങ്കിലും സ്വാർത്ഥത ഉപേക്ഷിച് പ്രകൃതിയിലേക്ക് ഇണങ്ങി ജീവിച്ചില്ലയെങ്കിൽ ഇതിലും വലിയ ദുരന്തങ്ങളെ നാം നേരിടേണ്ടവരിക തന്നെ ചെയ്യും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|