സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/നാഷണൽ സർവ്വീസ് സ്കീം
"ഒരു വ്യക്തിയുടെ സവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത് "
എന്ന മഹാത്മാ ഗാന്ധിയുടെ ആശയത്തിൽ നിന്നും 1969 സെപ്റ്റംബർ 24 നു ഉടലെടുത്ത
യുവജന പ്രസ്ഥാനം .കേന്ദ്ര യുവജന സ്പോർട്സ് മന്ത്രാലയത്തിന് കീഴിൽ നാഷണൽ സർവീസ്
സ്കീം രാജ്യത്താകമാനം കോളേജുകളിലും ഹയർ സെക്കന്ററി സ്‌കൂളുകളിലും പ്രവർത്തിക്കുന്നു .
'സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്ത്വ വികസനം 'എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തി
പ്രവർത്തിക്കുന്ന എൻ .എസ് .എസ് ന്റെ യൂണിറ്റ് ഈ സ്‌കൂളിലും പ്രവർത്തിക്കുന്നു .ഓരോ വർഷവും
100 വോളണ്ടീയർസ് ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ് .സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒട്ടേറെ
പ്രവത്തനങ്ങൾ നടത്തുന്നു .
കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക ശ്രീമതി ജെറ്റി .ജെ .ജോസ് പ്രോഗ്രാം ഓഫീസർ ആയി പ്രവവർത്തിക്കുന്നു .
ആരോഗ്യ രംഗം ,പരിസ്ഥിതി ,തൊഴിൽ നൈപുണ്യം ,വനിതാ ശാക്തീകരണം ,കാർഷിക രംഗം ,തുടങ്ങിയ
രംഗങ്ങളിൽ സമൂഹത്തിനു ഗുണകരമായ പ്രവത്തനങ്ങൾ സ്‌കൂളിലെ എൻ .എസ് .എസ് യൂണിറ്റ് വർഷങ്ങളായി

നടത്തി വരുന്നു ."not me but you "എന്ന ആപ്ത വാക്ക്യം എൻ .എസ് .എസ് ഉയത്തിപിടിക്കുന്നു ........