മാനത്തു പൂക്കും നിലാവേ
നിന്നെ നോക്കിയിളം കുരുന്നുകൾ.
മാമുണ്ണുന്നത് കാണുമോ നീ?
നിൻവെളിച്ചത്താൽ രാവിനെ
വെൺപട്ടു ചാർത്തി മിനുക്കിയോ നീ
നിന്റെ കുളിർ രശ്മികൾ
കണ്ണിനമൃതായെപ്പോഴും
വെളിച്ചമേകുന്ന സൂര്യനെ
നോക്കാൻ കണ്ണിനാവില്ലല്ലോ
നിന്നഴകിൽ കഥയുണരുന്നു
നിൻ ചിരിയിൽ മനമുണരുന്നു.