സി.എസ്.ഐ വി എച്ച് എസ് എസ് ഫോർ ദി ഡഫ് തിരുവല്ല/ചരിത്രം
മംഗളപത്രം
1952 ഡിസംബർ മാസം 12 -ാം തീയതി ബധിരവിദ്യാലയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തിരുവിതാംകൂർ- കൊച്ചി രാജപ്രമുഖൻ ശ്രീ പത്മനാഭദാസൻ ബാലരാമവർമ്മയ്ക്ക് സമർപ്പിച്ച മംഗളപത്രം.
ആദ്യ സ്കൂൾകെട്ടിടം
1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഖൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേഷണൽ ഹയർസെക്കൻററി സ്ക്കൂളായി വളർന്നു.