സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/UDISE പരിശീലനം
കേരളത്തിലെ മുഴുവൻ സ്കൂളുകളുടെയും ഡാറ്റാബേസ് ആയ UDISE ഡാറ്റാ ബേസിനെ കുറിച്ചുള്ള പരിശീലനം സ്കൂളിൽ നടന്നു.എല്ലാ വർഷങ്ങളിലും ബിആർസി കേന്ദ്രീകരിച്ചുകൊണ്ട് UDISE ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ടെങ്കിലും ഈ വർഷം അതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിദ്യാർത്ഥികളുടെയും വ്യക്തിഗത ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടി വന്നു . മുഴുവൻ ക്ലാസ് അധ്യാപകർക്കും ഡാറ്റ എങ്ങനെ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു പരിശീലനം ജോയിന്റ് എസ് ഐ ടി സിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.മുഴുവൻ ക്ലാസ് അധ്യാപകരും പങ്കെടുക്കുകയും പരിശീലനത്തെ കുറിച്ചുള്ള വ്യക്തമായ അറിവ് നേടുകയും സംശയങ്ങൾ നിവാരണം നടത്തുകയും ചെയ്തു. മുഴുവൻ കുട്ടികളുടെയും വ്യക്തിഗത ഡാറ്റ യൂടൈസിൽ അപ്ഡേറ്റ് ചെയ്യാൻഅധ്യാപകർ പ്രാപ്തരായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് അദ്ധ്യാപകർക്ക് എല്ലാ സഹായവും നൽകി അപ്ഡേഷനിൽ സജീവമായി സഹകരിച്ചു .