സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/വായനാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 19 ന്  വായനാ ദിനം ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു.  അസംബ്ലി ചേർന്ന് വായനാ ദിന പ്രതിജ്ഞ  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്ററുടെ  നേതൃത്യത്തിൽ നടത്തി.    ശ്രീ. പി. എൻ.പണിക്കർ അനുസ്മരണം  ശ്രീ. സനൽ പാടികാനം   നടത്തി വായന വാരത്തോടനുബന്ധിച്ചു  വായന കുറിപ്പ് മത്സരം  കവിതാലാപനം, പ്രസംഗ മത്സരം നടത്തി.  പ്രമുഘ സാഹിത്യ പ്രതിഭകളെ ആദരിച്ചു.

കേരള ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുസ്തക വണ്ടി 26-06-23ന്  തിങ്കൾ രാവിലെ 10 മുതൽ 4 മണി  വരെ പുസ്തക പ്രദർശനവും വിദ്യാർത്ഥികൾക്ക്  ഡിസ്‌കൗണ്ടിൽ  പുസ്തകങ്ങൾ   വാങ്ങാനുള്ള അവസരവും ഒരുക്കി .കവി ശ്രീ. നാലപ്പാടം പത്മനാഭൻ പുസ്തക പ്രദർശന വിൽപ്പന  സ്‌കൂൾ മാനേജർ  ശ്രീ. മുഹമ്മദ് ഷെരീഫിന് നൽകി  ഉത്ഘാടന കർമ്മം നിർവഹിച്ചു.