സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമം

ഇവിടെയൊരു ഗ്രാമം ഉണ്ടായിരുന്നു....
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം ഇവിടെയൊരു നദിയുമുണ്ടായിരുന്നു കുന്നെങ്ങുപോയ്...?
വിതയില്ല കൊയ്തില്ല തരിശുപാടങ്ങളിൽ നിറയെ സൗധങ്ങൾ വിളന്നുനില്പ്പു....
പുഴയെങ്ങുപോയി...?
തെളിനീരിലാറാടും മൽസ്യങ്ങളും തവളകളരയന്നങ്ങളെങ്ങുപോയി..
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമത്തിലൊന്നുമില്ലല്ലോ നമുക്ക് ബാക്കി......
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി..
മഴയില്ല കുളിരില്ല പൂവിളിപ്പാട്ടുമില്ലല്ലോ നമുക്ക് ബാക്കി....
ഇവിടെ സ്വപ്നമുണ്ടായിരുന്നു ഇവിടെ വിയർപ്പുമുണ്ടായിരുന്നു...
ഇവിടെ മതങ്ങളുണ്ടായിരുന്നു...
മതരഹിതബോധമുണ്ടായിരുന്നു...
മതിലില്ല മനസ്സുകൾ തമ്മിൽ അകൽച്ചയില്ല യൽവീടുകൾ ശത്രു രാജ്യമല്ല
അയൽവീടുകൾ ശത്രു രാജ്യമല്ല.....
ഇവിടെ വസന്തമുണ്ടായിരുന്നു ഇവിടെ ഇളം കാറ്റുവീശി- രുന്നു ...
ചിത്രശലഭങ്ങൾ ക്കു പിറകെ പറക്കുന്ന നിഷ്കളങ്കത്വമുണ്ടായിരുന്നു...
ഇവിടെയൊരു ഗ്രാമം ഉണ്ടായിരുന്നു
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം ഇവിടെയൊരു നദിയുമുണ്ടായിരുന്നു.....
കുന്നെങ്ങു പോയി.... ?
കുന്നിനോടൊപ്പം പൂക്കൾ പോയി....
പുഴവറ്റി കളിവെള്ളമോർ മയായി....
വയലുകൾക്കൊപ്പം വിളകൾപ്പോയി. കളകളും കള്ളവും ബാക്കിയായി....
ഇവിടെ തിരുവോണം ഉണ്ടായിരുന്നു ഒരുമയുടെ പൂക്കാലമായിരുന്നു.....
ഇവിടെയൊരു ഗ്രാമം ഉണ്ടായിരുന്നു...


മേധ ലക്ഷ്മൺ
8 K സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത