സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം

അടക്കാകുണ്ട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മാസ്ററർ റഹ്മത്തുളളയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ജോജി കെ അലക്സ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർസുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ലാ, ജില്ലാ, സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി സിനാനെയുെ ഡെപ്യൂട്ടി ലീഡറായി ഹംന സി. കെ യെയും തെരെഞ്ഞെടുത്തു. കൈറ്റ്സ് പരിശീലകരായ മനോജ് ജോസഫ്, മഹേഷ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.



ഇനി എന്നും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ

അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഇനി എന്നും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും നേരിട്ടെത്തി സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ അവരവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്യാം. വിദ്യാർത്ഥികൾ ലാപ്ടോപ്പ് സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യാൻ കൊണ്ട് വരൻ മുൻകൂട്ടി ക്ലാസ് അധ്യാപകന്റെ അനുമതി വാങ്ങേണ്ടതുണ്ട്.കൂടാതെ രക്ഷിതാവിന്റെ സമ്മത പത്രവും വേണം. എന്നാൽ രക്ഷിതാക്കൾക്കും നാട്ടുകാർക്കും നേരിട്ട് സ്കൂളിൽ എത്തി കമ്പ്യൂട്ടർ ലാബിൽ നിന്നും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ സേവനം ഉപയോഗപ്പെടുത്തതാവുന്നതാണ്. പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പഴയ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ അവശ്യ ഫ്യുലുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ മുൻകൂട്ടി പകർപ്പെടത്ത് വെക്കേണ്ടതാണ്. ഇത്തരത്തിൽ എന്തെങ്കിലും ഫയൽ നഷ്ടപ്പെട്ടാൽ സ്കൂൾ ഉത്തരവാദി ആകുന്നതല്ല. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആണ് സോഫ്റ്റ് വെയർ ഇൻസ്റ്റാളേഷന് നേതൃത്വം നൽകുന്നത്.



പ്രോജെക്ടറുകൾക്ക് സുരക്ഷാ കവർ

ലിറ്റിൽ പ്രോജെക്ടറുകൾക്ക് സുരക്ഷാ കവർ ധരിക്കുന്ന ലിറ്റിൽ കൈറ്റ് അംഗം

അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക്ക് ക്ലാസ്സ് റൂമുകളിലെ ഉപകാരങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ക്ളാസ്സുകളിലെയും പ്രോജെക്ടറുകൾക്ക് സുരക്ഷാ കവർ ധരിച്ചു. പ്രോജെക്ടറിനകത്തേക്ക് പൊടി കയറുന്നത് മൂലം പ്രോജെക്ടറുകൾക്കുണ്ടാകുന്ന ധാരാളം കേടുപാടുകൾ ഇത് മൂലം കുറക്കാൻ കഴിയും. വളരെ എളുപ്പത്തിൽ ധരിക്കാനും ഒഴിവാക്കാനും പറ്റാവുന്ന തരത്തിലാണ് പ്രൊജക്ടർ കവറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നമ്മുടെ സ്കൂളിലെ 23 ക്ലാസ്സ് റൂമുകളാണ് നിലവിൽ ഹൈടെക്ക് നിലവാരത്തിലുള്ളത്. കൈറ്റ് മാസ്റ്റർ ജംഷീർ, കൈറ്റ് മിസ്ട്രസ് ശ്രീലത തുടങ്ങിയവർ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചു..




ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാ നിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയുമാണ് സംഘടിപ്പിക്കുക. പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും. 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.




സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

28-07-2018. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ അ‍ഞ്ച് മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല. ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് പരിശീലനം നൽകിയത്.

തിരിച്ചറിയൽ കാർഡ് വിതരണം

തിയ്യതി - 30-07-2018 അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.



പുരാവസ്തു പ്രദർശനം

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾപുരാവസ്തു പ്രദർശനം നടത്തി. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളക്കുകളും അടുക്കള സാധനങ്ങളും ഗ്രാമഫോണുകളും മുതൽ ഇന്ന് നാം ഉപയോഗിക്കുന്ന കുഞ്ഞൻ കമ്പ്യൂട്ടറുകളും പ്രദർശനത്തിന് വെച്ചപ്പോൾ റാഷിദാക്കളുൾപ്പടെ നിരവധിപേർക്ക് അതൊരു കൗതുക കാഴ്ചയായി. പ്രദർശനത്തിന് വെച്ച പാലത്തിനെ കുറിച്ചും മിക്ക കുട്ടികൾക്കും കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിലെ പഴയ കാല വസ്തുക്കളും സ്റ്റാളിലേക്ക് എത്തിച്ചപ്പോൾ വ്യത്യസ്തമായ നിരവധി സാധനങ്ങളാണ് പ്രദർശനത്തിന് വെച്ചത്. പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.



സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

48039

അടക്കാകുണ്ട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്‌മാസ്ററർ റഹ്‌മത്തുളളയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ജോജി കെ അലക്സ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ആബിദ്. സി , എസ്.ആർ.ജി. കൺവീനർ ശ്രീ. ബഷീർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർമാരായ മനോജ് ജോസഫ്, മഹേഷ്, ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.



രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

അടക്കാകുണ്ട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്- തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.



ഫോട്ടോഗ്രാഫി പരിശീലനം

ഫോട്ടോഗ്രാഫി പരിശീലനം

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ പരിശീലനം നൽകി. ക്യാമറകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെറിയ രീതിയിലുള്ള എഡിറ്റിങ് തുടങ്ങിയവയെ കുറിച്ച് സ്കൂളിലെ തന്നെ അധ്യാപകനായ സുനിൽ സാർ ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ആബിദ് സാർ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ജംഷീർ കൈറ്റ് മിസ്ട്രസ് ശ്രീലത ജെ എസ ഐ ടി സി ഷമീർ തുടങ്ങിയവർ പങ്കെടുത്തു.




ഡിജിറ്റൽ മാഗസിൻ പ്രകാശനം

ഡിജിറ്റൽ മാഗസിൻ കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു സ്കൂൾ ഹെഡ് മാസ്റ്റർ റഹ്മത്തുള്ള, പ്രിൻസിപ്പൽ അനസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഡിജിറ്റൽ മാഗസിൻ കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു സ്കൂൾ ഹെഡ് മാസ്റ്റർ റഹ്മത്തുള്ള, പ്രിൻസിപ്പൽ അനസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ നിർമിച്ചു. നിലാത്തുള്ളി 2019 എന്ന പേരിട്ട മാഗസിൻ കുട്ടികൾക്കും അധ്യാപകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മാധ്യമമായി. മാഗസിൻ പ്രകാശനം പി റ്റി എ ഉപാധ്യക്ഷൻ ശ്രീ ഹമീദിന്റെ സാനിധ്യത്തിൽ കാളികാവ് ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ശ്രീ നജീബ് ബാബു ഹെഡ് മാസ്റ്റർ റഹ്മത്തുള്ള, പ്രിൻസിപ്പൽ അനസ് തുടങ്ങിയവർക്ക് സമർപ്പിച്ചു. പ്രൗഡോജ്ജലമായ ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ആബിദ്, സ്റ്റാഫ് സെക്രട്ടറി റിയാസ്, കൈറ്റ് മാസ്റ്റർ ജംഷീർ, കൈറ്റ് മിസ്ട്രസ് ശ്രീലത അധ്യാപകരായ ജ്യോതി, സുഹറ, നിഷ, സജീർ തുടങ്ങിയവർ നേതൃത്വം നൽകി.




5, 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് ഐ റ്റി പരിശീലനം

യു പി ക്ലാസ്സുകളിലെ കുട്ടികളുടെ ഐ റ്റി പരിശീലനം

അടക്കാകുണ്ട് : നമ്മുടെ വിദ്യാലയത്തിലെ 5 , 6 7 ക്‌ളാസ്സുകളിലെ താല്പര്യമുള്ള വിദ്യാര്തഥികൾക്ക് രണ്ട് ദിവസത്തെ ഐ റ്റി പരിശീലനം നൽകി. 60 കുട്ടികളാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ഇവരെ അവരുടെ താല്പര്യത്തിനനുസരിച്ച് ആനിമേഷൻ പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശീലനം നൽകിയത്. രണ്ട് കുട്ടികളുടെ കൂടെ ഒരു ലിറ്റിൽ കൈറ്റ് അംഗം സ്ഥിരമായി ഇരുന്ന് അവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കി നൽകി. സ്‌കൂളിലെ കൈറ്റ് മാസ്റ്റർ ജംഷീറും കൈറ്റ് മിസ്ട്രസ് ശ്രീലതയുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. രണ്ടാം ദിവസത്തിന്റെ അവസാനം അനിമേഷൻ സിനിമകളും സ്ക്രാച്ച് സോഫ്ട്‍വെയർ ഉപയോഗിച്ച് ഗയിമും കാല്കുലേറ്ററും ടോർച്ച് പോലുള്ള മൊബൈൽ ആപ്പ്ലിക്കേഷൻസുമാണ് കുട്ടികൾ നിർമിച്ചത്. സ്‌കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ റഹ്മത്തുള്ള സാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ആബിദ് സാർ, സ്റ്റാഫ് സെക്രെട്ടറി റിയാസ് സാർ തുടങ്ങിയവർ വിവിധ സമയങ്ങളിലായി ക്യാമ്പ് സന്ദർശിച്ചു




സഹപാടികൾക്ക് ക്ലാസ്സ് എടുത്ത് സജീഹ്

സഹപാടികൾക്ക് ക്ലാസ്സ് എടുക്കുന്ന സജീഹ്

അടക്കാകുണ്ട് : നമ്മുടെ വിദ്യാലയത്തിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് സക്ഷൻ കിട്ടിയ സജീഹ് തന്റെ സഹപാഠികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് താൻ ജില്ലാ ക്യാമ്പിൽ നിന്നും പുതുതായി പഠിച്ച കായങ്ങൾ പഠിപ്പിച്ച്‌ നൽകി. ആനിമേഷൻ വിഭാഗത്തിലായിരുന്നു സജീഹ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ബ്ലെൻഡർ ആപ്പ്ലിക്കേഷനിലെ പുതിയ സാങ്കേതികതൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ സജീഹ് വിജയിച്ചു.




ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം

ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം

അടക്കാകുണ്ട് : വ്യത്യസ്തമായ നിരവതി പ്രവർത്തനങ്ങളുലൂടെ ക്യാമ്പസിലെ ട്രന്റായി മാറിയ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിഖ്റ്റിലേക്ക് ആ വർഷം 184 കുട്ടികളാണ് അപേക്ഷ നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2018 ന്റെ മേൽ നോട്ടത്തിൽ നടന്ന പരീക്ഷയിലൂടെയാണ് 40 കുട്ടികളെ തിര‍ഞ്ഞെടുത്തത്. ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.