സി.എം.എം.യു.പി.എസ്. എരമംഗലം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
ഇന്ത്യൻ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിൻ്റെ ഭാഗമായുള്ള "ഡിസംബർ 16 വിജയ് ദിവസ് " ആഘോഷ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ദിവസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന എക്സിബിഷനും ബോധവത്കരണവും നടന്നു..
'വിജയ് ദിവസ് ' അനുസ്മരണ പ്രഭാഷണവും അനുമോദനവും.
പി.ടി.എ പ്രസിഡന്റ് ശ്രീ: ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ
മുഖ്യാതിഥി റിട്ട: സുബേദാർ ശ്രീ: മോഹൻദാസ് അവർകൾ
ഇന്ത്യക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെയും യുദ്ധങ്ങളുടെയും സ്മരണകൾ നമ്മുടെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ദേശീയമായ കാഴ്ചപ്പാടുകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാൻ ക്ലാസ് വളരെയധികം സഹായകരമായി.
ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ :ഷീജ ടീച്ചർ. സ്റ്റാഫ് സെക്രട്ടറി ശ്രീ: ലിജോ ടി ജോബ് , എസ് എസ് ക്ലബ് കൺവീനർ ശ്രീ: സ്മിത ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.
ഡിസംബർ 10
ലോക മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്ററുകളും സന്ദേശങ്ങളും തയ്യാറാക്കി.