സി.എം.എം.യു.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
  ഒരു കൊറോണ കാലം   

കൊറോണ എന്ന പേര് മാത്രമേ എല്ലായിടത്തും കേൾക്കുന്നു ള്ളൂ .ലോകത്തിലെ 20ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് രോഗം പിടിപെട്ടു .ഒന്നര ലക്ഷത്തിന്റെ അടുത്ത് ആളുകൾ മരിച്ചു .നമ്മുടെ രാജ്യം അതിനെതിരെ പോരാടി മാതൃക യാകുന്നു . ഞങ്ങൾ കുട്ടികൾക്ക് ഇതൊന്നും പ്രശ്നം അല്ല .കേരളത്തിൽ കൊറോണ റിപ്പോർട്ട്‌ ചെയ്തപ്പോൾ സ്കൂൾ അടച്ചു .പരീക്ഷ ഇല്ലാതായി .വളരെ സന്തോഷം തോന്നി .കുറച്ചു ദിവസം വീട്ടിൽ ഇരുന്നപ്പോഴാണ് ഫ്രണ്ട്‌സ് നെയും ടീച്ചേർസ് നെയും ശരിക്കും മിസ്സ്‌ ചെയ്തത് .വീട്ടിൽ ശരിക്കും ലോക്ക് ആയിപ്പോയി .പുറത്തു പോയി കളിക്കാനും, വിരുന്നു പോവാനും ഒന്നും പറ്റുന്നില്ല .സർക്കാർ പറയുന്നത് പോലെ എവിടേക്കും പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയാ ണ് .പക്ഷെ പല കുടുംബങ്ങളെയും ലോക്ക് ഡൌൺ വല്ലാതെ ബാധിച്ചു എന്ന് അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി .ഞങ്ങളുടെ വീടിനടുത്തു കൂലിപ്പണി ചെയ്തു ജീവിക്കുന്ന നാലു കുടുംബങ്ങൾ ഉണ്ട് .അവരുടെ സ്ഥിതി വളരെ വിഷമത്തിലാണ് .അതിനാൽ നമ്മളെ കൊണ്ട് കഴിയുന്ന ചെറിയ തുക കൊടുക്കണം എന്ന് അച്ഛൻ പറഞ്ഞു .ഞാനും അമ്മയുടെ കൂടെ പോയിരുന്നു .ഞങ്ങൾ പൈസ കൊടുത്തപ്പോൾ അവിടുത്തെ ചേട്ടൻ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയി .മറ്റു പല ആളുകളും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുത്തു .പൈസ കിട്ടിയപ്പോൾ ഉള്ള അവരുടെ സന്തോഷം എന്റെ മനസ്സിൽ നിന്നും പോകുന്നില്ല .അത്യാവശ്യ സമയത്തു ആളുകൾ എല്ലാം മറന്നു സഹായിക്കാൻ ഉണ്ടാവും എന്ന് എനിക്ക് മനസ്സിലായി .വലിയ കാർ ,ബൈക്ക് ഇവയൊക്കെ പറ്റി മാത്രം ചിന്തിക്കുന്ന എനിക്ക് ഇതു പുതിയൊരു അനുഭവം ആയിരുന്നു . വാർത്തയിൽ കൈ കഴുകുന്നതിനെ കുറിച്ചും അകലം പാലിക്കണം എന്നും പറയുന്നു .ഞങ്ങൾ ശരിക്കും ചെയ്യുന്നു .നമ്മൾ വീട്ടിൽ ഇരിക്കുമ്പോൾ, ഹോസ്പിറ്റലിൽ ഉള്ളവരും പോലീസും എപ്പോഴും ജോലി ചെയ്യുന്നു .എന്റെ അച്ഛൻ പോലീസ് ആയതിനാൽ എനിക്ക് അവരുടെ ബുദ്ധിമുട്ട് അറിയാം .കാരണം ഡ്യൂട്ടി കഴിഞ്ഞു രാത്രിയിൽ അച്ഛൻ വരുമ്പോൾ, വീടിന്റെ പുറകിലൂടെ പോയി കുളിച്ചിട്ട് ആണ് വീട്ടിലേക്കു കയറുന്നത് .അച്ഛൻ എന്നും പോകുമ്പോൾ ഞങ്ങൾക്കും പേടി തോന്നാറുണ്ട് . ഈ പ്രശ്നങ്ങൾ എല്ലാം മാറി പഴയതുപോലെ സന്തോഷം ഉണ്ടാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു .അതിനായി എല്ലാവരുടെയും പരിശ്രമം ഉണ്ടാവണം .ഇടക്കിടക്ക് കൈ കഴുകുക ,സാമൂഹിക അകലം പാലിക്കുക ,മറ്റുള്ളവരെ സഹായിക്കുക .

അശ്വിൻ ശിവ
6 B സി.എം.എം.യു.പി.എസ്. എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം