സി.ഇ.യു.പി.എസ്. പരുതൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പരുതൂർ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. ഋഷി തുല്യനായ മംഗലം പുഴക്കൽ കളത്തും പടിക്കൽ ചെല്ലു എഴുത്തച്ഛനയിരുന്നു ആധുനിക സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഈ ഗ്രാമത്തെ നയിച്ചത്.

ഒരു നൂറ്റാണ്ടിന് മുമ്പേ, 1914ൽ അദ്ദേഹം മംഗലം ദേശത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് കൈതവളപ്പിൽ പ്രാഥമിക വിദ്യാലയമായി മാറി, പഴയങ്ങാടിയിൽ ഹിന്ദു എലിമെൻ്ററി സ്കൂളായി വികസിച്ചു. പിന്നീട് പെരുമ്പിലാവിൽ ശ്രീമതി. മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് പരുതൂർ സി ഇ  യു പി സ്കൂളായി ശതാബ്ദി ആഘോഷം കഴിഞ്ഞു.

കഴിഞ്ഞ നൂറ്റാണ്ടിനുള്ളിൽ സവർണ്ണാവർണ്ണ ഭേദമില്ലാതെ എല്ലാവർക്കും അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്ന് പരുതൂർ ഗ്രാമത്തിൻ്റെ സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവൻ ഈ വിദ്യാലയത്തിൻ്റെ അഭിവൃദ്ധിക്കായി നീക്കിവെച്ച് ഏറെ ത്യാഗങ്ങളും എതിർപ്പുകളും സഹിക്കേണ്ടിവന്ന ശ്രീ പി കെ ചെല്ലൂ എഴുത്തച്ഛന്റെ സ്മരണയിൽ നിലകൊള്ളുന്ന ഈ സ്ഥാപനം.