ലോൺ ടെന്നിസ് കിരീടം

 
Vaishnav_43042

ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ കായികമേള യിൽ ലോൺ ടെന്നിസ് കിരീടം തിരുവന ന്തപുരം കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ വൈഷ്ണവ് വി.എസ്. നേടി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരാളിയെ നിഷ്പ്രഭനാക്കിയാണ് വൈഷ്ണവ് സ്വർണ മെഡൽ കഴുത്തിലണി ഞ്ഞത്. കായികാഭിമുഖ്യമുള്ള വിദ്യാർത്ഥിക ളുടെ പ്രതീക്ഷയായി മാറിയ വൈഷ്ണവ്, ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ശക്തമായ സർവുകളും മികച്ച കോർട്ട് കവറേജും താരത്തിന്റെ വിജയത്തിന് മുതൽക്കൂട്ടായി. ലോൺ ടെന്നിസിലെ ഈ സുവർണ്ണ നേട്ടം കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിനും തിരുവനന്തപുരം ജില്ലയ്ക്കും അഭിമാനമായി.