സാമൂഹ്യശാസ്ത്ര ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.നൂറിലധികം വർഷമുള്ള സ്കൂളിൻെ്റ ചരിത്രം വളരെയധികം ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിട്ടുണ്ട്. എൽ.പി.,യു.പി. ക്ലാസുകളിൽ സ്വാതന്ത്ര്യദിനപതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യസമര ചരിത്രങ്ങളിലേക്കുള്ള തിരനോട്ടമായിരുന്നു. ഓരോ പതിപ്പും കൂടാതെ വിപുലമായ രീതിയിൽ തന്നെ പ്രശ്നോത്തരി മത്സരവും നടത്തിയിട്ടുണ്ട്. കേരളത്തിലെ കാർഷിക രംഗത്തിൻെ്റ അവസ്ഥ ശരിയായ രീതിയിൽ മനസ്സിലാക്കുവാനായി സർവ്വേറിപ്പോർട്ടിൻെ്റ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളിലായി സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൃഷികളിൽ ആഭിമുഖ്യം വളർത്താൻ ഇത്തരം സെമിനാറുകൾ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. ഓരോ നാടിൻെ്റയും പ്രാദേശിക ചരിത്രം നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കുട്ടികളിൽ അന്വേഷണത്വര ഉണ്ടാക്കുന്നതോടൊപ്പം ഗവേഷണ ബുദ്ധ്വാ സമീപിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.സബ് ജില്ല സാമൂഹ്യശാസ്ത്ര മേളകളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങൾ വ്യത്യസ്ഥ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തുന്ദ്രാ മേഖലകളുള്ള നിശ്ചല മാതൃകകൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ അതിൻേ്റതായ പ്രാധാന്യത്തോടുകൂടി തന്നെ ആചരിച്ചുവരുന്നുണ്ട്. പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പോസ്റ്റർ, കുറിപ്പ്, ക്വിസ് മത്സരങ്ങൾ എന്നിവ സമയാസമയങ്ങളിൽ സാമൂഹ്യശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.