സയൻസ് 18248

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം 21/7/23

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന മെഗാ ക്വിസ് സംഘടിപ്പിച്ചു

ചാന്ദ്രദിന മെഗാ കിസ്സിന്റെ ഒന്നാം റൗണ്ട് 16 7 2023 നടന്നു മൊത്തം 53 ടീമുകൾ പങ്കെടുത്ത പരിപാടി സുജ ടീച്ചർ സ്വാഗതം പറഞ്ഞു എച്ച് എം ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു ടീമുകൾക്കുള്ള നിർദ്ദേശങ്ങൾ വിപിൻ മാസ്റ്റർ നൽകി 20 ചോദ്യങ്ങൾ ആയിരുന്നു നൽകിയത് 10 ചോദ്യങ്ങൾ ഓപ്ഷൻ 10 ഓപ്ഷൻ ഇല്ലാത്തത് എന്നിങ്ങനെയാണ് മത്സരം നടന്നത് അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ 25 കുട്ടികൾ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

നിന്നും അഞ്ചു പേര് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജൂലൈ 21 വെള്ളി കുട്ടിയും രക്ഷിതാവും പങ്കെടുക്കുന്ന മെഗാ ക്വിസ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു

അഞ്ച് ടീമുകൾ അവസാന റൗണ്ടിൽ പങ്കെടുത്തു ലൂണ അപ്പോളോ ആര്യഭട്ട മംഗളിയാൻ  ചന്ദ്രയാൻ എന്നിങ്ങനെ ടീമുകൾക്ക് പേരുകൾ നൽകി 5 റൗണ്ടുകളിലായി നടന്ന മത്സരം ടീമുകൾക്കും കാണികൾക്കും ഒരുപോലെ ആവേശം പകരുന്ന ഒന്നായിരുന്നു ഒന്നാം സ്ഥാനം നേടിയ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു

ഒന്നാം സമ്മാനം 3001 രൂപ

രണ്ടാം സമ്മാനം 2001

മൂന്നാം സമ്മാനം 1001

ബാക്കിയുള്ളവർക്ക് 500 രൂപ വീതം ക്യാഷ് പ്രൈസ് നൽകി

വാന നിരീക്ഷണം ജ്യോതിശാസ്ത്ര ക്ലാസും

15/2/ വ്യാഴം

ശാസ്ത്ര ദിനവുമായി ബന്ധപ്പെടുത്തി വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരു വാന നിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം ജില്ല maars അംഗവും പ്രശസ്ത വാനം നിരീക്ഷണ ജ്യോതിശാസ്ത്ര ക്ലാസ് അധ്യാപകനുമായ സുരേഷ് വിളയിൽ ക്ലാസ്സ് നേതൃത്വം നൽകുകയും bino cular ഉപയോഗിച്ച് വന നിരീക്ഷണം നടത്തി വൈകുന്നേരം നാലുമണിക്ക് നടന്ന പരിപാടിക്ക് ശശി മാസ്റ്റർ സ്വാഗതം പറയുകയും എച്ച് എം ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു

കുട്ടികൾക്കും അധ്യാപകർക്കും വളരെ കൗതുകം ഉണർത്തുന്ന ഒരു പ്രവർത്തനമായി മാറ്റാൻ അത് സാധിച്ചു.

സയൻസ് ഫെസ്റ്റ്

വിപി എ യു പി സ്കൂൾ വിളയിൽ പറപ്പൂർ

ലക്ഷ്യങ്ങൾ

🔸 കുട്ടികൾക്ക് ശാസ്ത്ര പഠനത്തിൽ താല്പര്യമുളവാക്കുക

🔸 കുട്ടികളെ സമൂഹവുമായി കോർത്തിണക്കുക

🔸ശാസ്ത്ര പഠനത്തിലൂടെ കുട്ടികൾ നേടിയ അറിവുകൾ അവരുടെ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക.

🔸 ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാനും പരീക്ഷണത്തിൽ ഏർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുക.

🔸 പ്രൊജക്റ്റ് തയ്യാറാക്കുന്നതിലൂടെ ശാസ്ത്ര പഠനത്തിന്റെ രീതികളിലൂടെ കുട്ടികളെ കടന്നുപോകാൻ അനുവദിക്കുക.

🔸 സമൂഹത്തെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കുക.

🔸 പൊതുവിദ്യാഭ്യാസത്തിൽ കൂടി കുട്ടികൾ നേടുന്ന കഴിവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക.

മുന്നൊരുക്കം

🔸 ബി ആർ സി തല ക്ലാസ്സിന് ശേഷം സബ്ജക്ട് എസ് ആർ ജി കൂടുന്നു.

🔸 5 6 7 ക്ലാസുകളിൽ സയൻസ് ഫെസ്റ്റ് എങ്ങനെ നടത്താമെന്നും ഏതെല്ലാം വിഷയങ്ങൾ പ്രോജക്ട് ആയി നൽകാമെന്നും ചർച്ച ചെയ്തു.

🔸 ക്വിസ് പ്രൊജക്റ്റ് എന്നിവയ്ക്ക് ക്ലാസ് സ്ഥലത്തിൽ ചുമതലകൾ നൽകി.

🔸 സ്കൂൾ എസ് ആർ ജിയിൽ സയൻസ് ഫെസ്റ്റ് ആയി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു.

🔸 ക്ലാസ് തലത്തിൽ സയൻസ് ഫെസ്റ്റിന് തയ്യാറാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ക്ലാസ്സിൽ നൽകി.

🔸 പ്രോജക്ട് വിഷയങ്ങൾ ക്ലാസിൽ നൽകുകയും ഏതെല്ലാം രീതിയിൽ വിവരശേഖരണം നടത്തം എന്നതിന് സൂചനകൾ നൽകുകയും ചെയ്തു.

🔸 അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണ നടത്തുന്നതിന് ആരോഗ്യപ്രവർത്തകനോട് അഭിമുഖം നടത്താൻ ആവശ്യമായ സംവിധാനം ഒരുക്കി.

🔸 ആറാം ക്ലാസിലെ പ്രോജക്റ്റുമായി ബന്ധപ്പെട്ട കുട്ടികൾക്ക് അക്ഷാംശം രേഖാംശം എന്നിവ മനസ്സിലാകുന്നതിനും വ്യത്യസ്ത സ്ഥലങ്ങളിലെ ഉദയാസ്തമയങ്ങൾ കാണുന്നതിനും മാർബിൾ സ്റ്റല്ല് എറിയം എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.

🔸 ഏഴാം ക്ലാസിലെ കുട്ടികൾക്ക് മായവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ആവശ്യമായ വീഡിയോകൾ പുസ്തകങ്ങൾ എന്നിവ നൽകി.

🔸പരീക്ഷണങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു.

🔸ക്ലാസ് സ്ഥലത്തിൽ സയൻസ് ക്വിസ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും ഒരു ഗ്രൂപ്പിനെ വിജയിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

സ്കൂൾ തല സയൻസ് ഫെസ്റ്റ്

🔸 മൂന്ന് ദിവസങ്ങളിലായി 5 6 7 ക്ലാസുകളിലെ സയൻസ് ഫെസ്റ്റ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

🔸 ഹെഡ്മാസ്റ്റർ പിടിഎ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവതരണം.

🔸 സ്കൂൾ പഠനോത്സവത്തിൽ വളരെ വിപുലമായ രീതിയിൽ പ്രോജക്ട് അവതരിപ്പിക്കാൻ തീരുമാനിച്ചു.

🔸 സ്കൂൾതല സയൻസ് ക്വിസ് പ്രോജക്ട് എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

🔸 കുട്ടികളിൽ അന്വേഷണ സ്വഭാവം വളർത്തുന്നതിനും വ്യത്യസ്ത സാധ്യതകൾ ഉപയോഗിച്ച് വിവരശേഖരണം നടത്തി അവ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും ഈ സയൻസ് ഫെസ്റ്റ് കൊണ്ട് സാധ്യമായി

ഓസോൺ ദിന

16 /9/23 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ക്ലാസ്സിൽ നിന്ന് ഒന്ന് രണ്ട് സ്ഥാനക്കാരെ തെരഞ്ഞെടുത്തു അവർക്ക് സമ്മാനം നൽകുകയും ചെയ്തു

സബ്ജില്ലാതല ശാസ്ത്രമേള

2023 -24 വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ. സയൻസ് പ്രോജക്ട്. സ്റ്റിൽ മോഡൽ. വർക്കിംഗ് മോഡൽ. Rtp എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും സബ്ജില്ലാതലത്തിൽ വിദ്യാലയം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു

"https://schoolwiki.in/index.php?title=സയൻസ്_18248&oldid=2234058" എന്ന താളിൽനിന്ന് ശേഖരിച്ചത്