സംസ്കൃത യു പി സ്ക്കൂൾ തോട്ടറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യോഗ പരിശീലനം,ഭഗവദ് ഗീത പാരായണം ,അസംബ്ലിയിൽ ദിവസവും പ്രസംഗം,വാർത്ത വായന ,സുഭാഷിതം,അമൃത വചനം,

കലാ-കായിക-പ്രവർത്തി പരിചയ പരിശീലനം,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക പരിശീലനം,സ്പോക്കൺ

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു.സ്കൂൾ അങ്കണം ഭംഗിയായി അലങ്കരിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ രാജൻ പാണാറ്റിൽ മധുര വിതരണം നടത്തി .സംസ്കൃത അദ്ധ്യാപകനും വാഗ്മിയുമായ ശ്രീ ദിവാകരൻ സർ മുഖ്യ പ്രഭാഷണം നടത്തി.

പരിസ്ഥിതി ദിനം: ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ശ്രീ പി എ തങ്കച്ചൻ(സയൻസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ) പ്ലാസ്റ്റിക് പുനരുപയോഗത്തെ കുറിച്ച് ക്ലാസ് നയിച്ചു. ഈ പ്രദേശത്തെ പ്രമുഖ കൾച്ചറൽ സൊസൈറ്റി ആയ ചിത്ര കൾച്ചറൽ സൊസൈറ്റി എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നട്ടു.

വായന ദിനം: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന വായന ദിനം ഭംഗിയായി ആഘോഷിച്ചു.മലയാള അദ്ധ്യാപകൻ ആയ ശ്രീ സനൽ സർ മുഖ്യ പ്രഭാഷണം നടത്തി.വായനാ പക്ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.കഥാ രചന,കവിതാ രചന ,പുസ്തക നിരൂപണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ എന്നിങ്ങനെ വിവിധ മത്സരങ്ങളാണ് നടന്നത്.എല്ലാ വ്യാഴാഴ്ചയും ലൈബ്രറി പുസ്തകം നൽകുന്നു.

യോഗ ദിനം: ജൂൺ 21 യോഗ ദിനം സമുചിതമായി ആഘോഷിച്ചു.യോഗാചാര്യൻ ശ്രീ ജഗദീഷ് കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം: കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സമൂഹത്തിൽ നടക്കുന്ന ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവാന്മാരാക്കണം എന്ന സദുദ്ദേശത്തോടെ നടത്തിയ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഫലപ്രദമായിരുന്നു.

ഗണിതോത്സവം- 2024 സുരീലി ഹിന്ദി 2024

ഗണിതോത്സവം 2024
സുരീലി ഹിന്ദി