സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് പാരഡെസ്

കുട്ടികളിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രാധാന്യത്തെപ്പറ്റി ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. ക്ലാസ്സ്‌ തലങ്ങളിൽ അംഗങ്ങളെ തെരഞ്ഞെടുത്തു കൊണ്ടാണ് ക്ലബ് പ്രവർത്തിക്കുന്നത്.

കുട്ടികളിൽ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി വ്യായാമങ്ങളും എയ്റോബിക് എക്സൈസുകളും മാനസിക സമ്മർദ്ദം കുറയ്ക്കാനും, മാനസിക ഉല്ലാസം ലഭിക്കുന്നതിനായി യോഗ ക്ലാസുകളും നൽകിവരുന്നു. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സ്പോർട്സ് ക്ലബ് കുട്ടികൾക്ക് വേണ്ടി പ്രവചന മത്സരം നടത്തിയത് ശ്രദ്ധേയമായി.

മേജർ ഡാൻസ് ഇന്ത്യ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനം ആയി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി സ്പോർട്സ് ക്ലബ് സ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് പ്രോത്സാഹനം നൽകുകയും അനുമോദിക്കുകയും ചെയ്തു