സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ദേശാഭിമാന ഡിസ്പ്ലേ
                                        3 യൂണിറ്റുകളിലായി 76 സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്നു. ഒരു ദിനം ഒരു നാണയം പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കൽ, വഴിയോരത്തണൽ വൃക്ഷ പദ്ധതി, റോഡ് സുരക്ഷാ ബോധവൽക്കരണം, സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി നടന്ന ശുചീകരണം തുടങ്ങിയവ ശ്രദ്ധേയ പരിപാടികളാണ്. സ്കൂൾ സ്കൗട്ട് ബാന്റ് സെറ്റിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. പ്രകൃതി പഠനത്തിനായും ചരിത്രപഠനത്തിനായും വിവിധ തരത്തിലുള്ള ഏകദിന പഠനയാത്രകൾ നടത്താറുണ്ട്. മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ' ദേശാഭിമാന ഡിസ്പ്ലേ ' വളരെ ആകർഷണീയമാണ്.
ദേശാഭിമാന ഡിസ്പ്ലേ


                                         4 യൂണിറ്റുകളിലായി 80 വിദ്യ‍ാ൪ഥികളാണ്  നമ്മുടെ ഗൈഡ്സ് യൂണിറ്റുകളിലുള്ളത്. പരിസ്ഥിതി ദിനം, ലഹരി വിരുദ്ധ ദിനം, തണ്ണീ൪ത്തട ദിനം എന്നിവ ശ്രദ്ധേയമായ പരിപാടികളിലൂടെ 
                സംഘടിപ്പിക്കുകയുണ്ടായി. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ പാട്രിയോട്ടിക് ഡാ൯സ് വേറിട്ട പരിപാടി ആയിരുന്നു. ഓരോ വ൪ഷവും ഹൈക്കുകളും വ൪ഷോപ്പും സംഘടിപ്പിക്കന്നു.
                മികച്ച രീതിയിലുള്ള പ്രവ൪ത്തനം ഗൈഡ് യൂണിറ്റ് നടപ്പിലാക്കുന്നു