സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ജെ ആർ സി
ജൂനിയർ റെഡ് ക്രോസ്
2006 മുതലാണ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചത്. 2006 മുതൽ 2002 വരെ വ്യത്യസ്തങ്ങളായ പരിപാടികൾ ജെ ആർ സി സംഘടിപ്പിക്കുന്നു. ഓരോ വർഷവും 20 കുറയാത്ത കേഡറ്റുകൾ ഗ്രേസ്മാർക്ക് നേടി ഉന്നത വിജയം നേടിയിട്ടുണ്ട്. അബ്ദുറഹ്മാൻ എം കെ ആണ് യൂണിറ്റിന്റെ കൗൺസിലറായി പ്രവർത്തിച്ചു വരുന്നത്. 53 കേഡറ്റുകൾ ആണ് നിലവിൽ യൂണിറ്റിന് ഉള്ളത്. ഇവർ എ ബി ലെവൽ എക്സാം എഴുതിയിട്ടുണ്ട്
ജീവകാരുണ്യ പ്രവർത്തനങ്ങൾ ജെ ആർ സി യുടെ മുഖ്യ അജണ്ടയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.
കുട്ടികളുടെ വീടുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന ആവശ്യങ്ങൾ ഗ്യാലക്സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ശേഖരിച്ച സന്നദ്ധ സംഘടനകൾക്ക് വിതരണം ചെയ്തു വരുന്നു ഇത് നിർധന രോഗികൾക്ക് വലിയ ആശ്വാസമാണ്. സ്കൂളിന്റെ എല്ലാ പൊതു പ്രവർത്തനങ്ങളിലും സ്കൂൾ ശുചീകരണങ്ങളിലും ദിനാചരണങ്ങൾ ഇലും ജെ ആർ സി യുടെ പങ്ക് വലുതാണ്.