സംവാദം:PRDS UPS AMARAPURAM
ഗോമതിയുടെ ബുദ്ധി (കഥ )
ഗോമതിയുടെ ബുദ്ധി ഒരിടത്ത് ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ ബ്രാഹ്മണനും കുടുംബവും താമസിച്ചിരുന്നു. അയാൾക്ക് ഒരു ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. ഭാര്യയുടെ പേര് ഗോമതി എന്നും മകളുടെ പേര് ലക്ഷ്മി എന്നും ആയിരുന്നു. ബ്രാഹ്മണന്ന് ഒരു ദുഷ്ശീലം ഉണ്ടായിരുന്നു.പണക്കാരെ വീട്ടിൽ കൊണ്ടുവന്നു ഊണ് കൊടുക്കുക. എപ്പോഴും ഭാര്യ പറയും "നിങ്ങൾ ഈ ദുഷ്ശീലം ഒന്ന് നിർത്തുമോ. ഇവിടെ കുഞ്ഞിന് കൊടുക്കാൻ പോലും ആഹാരം തികയുന്നില്ല". അപ്പൊയെല്ലാം ബ്രാഹ്മണൻ പറയും നാട്ടുകാർക്ക് എന്നെ കുറിച്ചുള്ള മതിപ്പ് നിനക്ക് അറിയില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം ഗോമതിക്ക് ഒരു ആശയം തോന്നി. എന്നത്തെയും പോലെ ബ്രാഹ്മണൻ പാണക്കാരന്നും ആയി വന്നു. അപ്പോൾ ഗോമതി പറഞ്ഞു ചേട്ടൻ പോയി കുളിച്ചിട്ട് വാ...... അപ്പോയെക്കും ഞാൻ ഊണു കൊടുക്കാം. ഇത് കേട്ടിട്ട് ബ്രാഹ്മണന്നു അതിശയം തോന്നി. ഉടൻ തന്നെ ഗോമതി അടുക്കളയിൽ ചെന്നിട് ഒരു താടിയും വിളക്കും കൊണ്ടുവന്നു.എന്നിട്ട് പ്രാർത്ഥിച്ചിട്ട് പണക്കാരന്റെ കാലിൽ തൊട്ട് തൊഴുതു. അപ്പോൾ പണക്കാരൻ ചോദിച്ചു എന്തിനാ എന്റെ കാലിൽ തൊട്ടു തൊഴുന്നത്? ഗോമതി പറഞ്ഞു എന്റെ ഭർത്താവിന്നു ഒരു ദുഷ്ശീലം ഉണ്ട്. വരുന്നവർ ഊണു കഴിച്ചാൽ ഈ തടി കൊണ്ട് അവരുടെ തലക്ക് അടിക്കും. അതാരോടും പറയരുതെന്ന് ഭീക്ഷണിപെടുത്തും. അപ്പോയെക്കും പണക്കാരൻ ഒന്നും മിണ്ടാതെ ഇറങ്ങി ഓടി. ബ്രാഹ്മണൻ കുളി കഴിഞ്ഞ് വന്നപ്പോൾ പണക്കാരൻ ഓടുന്നതാണ് കണ്ടത്. അപ്പോൾ ഗോമതി പറഞ്ഞു "ഈ തടി വേണം എന്നു പറഞ്ഞു. ഞാൻ നിങ്ങളോട് ചോദിക്കാതെ എങ്ങനാ കൊടുക്കുക". "ശോ, നീ അതങ്ങ് കൊടുത്തു കൂടരുന്നോ? ഞാൻ കൊടുത്തിട്ട് വരാം ". ബ്രാഹ്മണൻ താടിയും കൊണ്ട് പുറകെ ഓടി. പണക്കാരൻ ബ്രാഹ്മണൻ തടിയും ആയി വരുന്നത് കണ്ട് തിരിഞ്ഞു നോക്കാതെ ഓടി. അങ്ങനെ ബ്രാഹ്മണന്റെ ദുഷ്ശീലം അവസാനിച്ചു. അവർ സന്തോഷത്തോടെ ജീവിച്ചു. ഗുണപാഠം :- എത്ര വലിയവൻ ആയാലും സ്വന്തം കുഞ്ഞിനെ പട്ടിണി കിടത്തിട്ട് സൽക്കാരതിന്ന് പോകരുത്
അഖില അജേഷ് ,Std 3 B
PRDS UPS Amarapuram