സംവാദം:എ യു പി എസ് പടിഞ്ഞാറത്തറ/എന്റെ ഗ്രാമം

പടി‍ഞ്ഞാറത്തറ

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പടിഞ്ഞാറത്തറ ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറത്തറയുടെ ഭൂവിസ്ത്യതി 55.18 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 388 എന്ന തോതിലുമാണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു.ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആയ ബാണാസുര സാഗർ അണക്കെട്ട് ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.2001 ലെ സെൻസസ് പ്രകാരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 21398 ഉം സാക്ഷരത 82.72% ഉം ആണ്‌.ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ബാണാസുര സാഗർ അണക്കെട്ട്, ഇത് ഏഷ്യയിലെ ഏറ്റവും വലിയ മണ്ണിട്ട അണക്കെട്ടും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടുമാണ്. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഈ അണക്കെട്ട് നിർമ്മിച്ചപ്പോൾ പ്രദേശം കൂടുതൽ ശ്രദ്ധേയമായി.

വ്യവസായ-കൃഷി മേഖലയിലും, പ്രത്യേകിച്ച് കാപ്പി, മരം, കൊക്കോ തുടങ്ങിയ കൃഷികളിലും, പടിഞ്ഞാറത്തറക്ക് പ്രാധാന്യമുണ്ട്. വയനാട്ടിലെ വിനോദസഞ്ചാര വികസനത്തിലും ഈ പ്രദേശം വലിയ പങ്ക് വഹിക്കുന്നു.

"എ യു പി എസ് പടിഞ്ഞാറത്തറ/എന്റെ ഗ്രാമം" താളിലേക്ക് മടങ്ങുക.