ശ്രീ മാരുതി റാം വിദ്യാ മന്ദിർ/അക്ഷരവൃക്ഷം/ശുചിത്വ ത്തിൻറെ പ്രാധാന്യം

ശുചിത്വത്തിൻറെ പ്രാധാന്യം


എവിടെ ശുചിത്വം ഉണ്ടോ അവിടെ ദൈവം ഉണ്ട് എന്ന് പറയാറുണ്ട് ശുചിത്വത്തിനു വളരെയധികം പ്രാധാന്യമുണ്ട് പ്രത്യേകിച്ചും കോവിഡ് കാലത്ത് നമുക്ക് വ്യക്തി ശുചിത്വത്തിൽ കൂടെയും പരിസര ശുചിത്വത്തിൽ കൂടെയും ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും പരിസര ശുചിത്വത്തിൽ സമൂഹത്തിന് മുഴുവൻ പങ്കുണ്ട് എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിലൂടെ അത് നമുക്ക് നേടാൻ സാധിക്കും വ്യക്തിശുചിത്വം നേടേണ്ടത് ഓരോരുത്തരും കുട്ടികളായിരിക്കുമ്പോൾ മുതൽ അഭ്യസിക്കുന്ന ചിട്ടകളിലൂടെയാണ്. അതിനായി ഓരോ കുട്ടിയെയും മാതാപിതാക്കൾ തയ്യാറെടുപ്പിക്കണംക അതിനുശേഷം സ്കൂളുകളിൽ നിന്നും അധ്യാപകരുടെ ശിക്ഷണത്തിലാണ് ഇതിനെ കൂടുതൽ വ്യാപ്തി നേടുന്നത് . അധ്യാപകർക്ക് ശുചിത്വത്തിന് ശാസ്ത്രീയ വശം വിദ്യാർഥികളെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും. ശുചിത്വമുള്ള ശരീരത്തിൽ രോഗാണുക്കൾ പ്രവേശിക്കില്ല. ഇന്ന് നാം നേരിടുന്ന കോവിഡ് പ്രശ്നം പോലും ശുചിത്വത്തിലൂടെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്ന ഒന്നാണ് അതിനാൽ എല്ലാ കുട്ടികളെയും ശുചിത്വ ത്തിൻറെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തുകൊണ്ട് നമുക്ക് മുന്നേറാം.

വെങ്കടാചലം
7A ശ്രീ മാരുതി റാം വിദ്യാ മന്ദിർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം