ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ നാളുകൾ
തിരിച്ചറിവിന്റെ നാളുകൾ
ഇന്ന് നമ്മൾ കൊറോണയെ പറ്റി ബോധവാന്മാരാണ് ,സമൂഹ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും എന്തിനാ ചുറ്റുമുള്ള ചുവരുകളിൽ പോലും കൊറോണ പ്രതിരോധനടപടികൾ നമുക്ക് കാണുവാൻ കഴിയും. വലിയ യുദ്ധങ്ങൾക്കു മുൻപിൽ പോലും കീഴടങ്ങാത്ത ലോകവും മനുഷ്യരും കൊറോണ അഥവാ കോവിഡ് 19 എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു ചെറിയ വൈറസിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാനായി ഇന്ന് കുറച്ചു പ്രദേശങ്ങൾ മാത്രമല്ല ലോകം മുഴുവൻ ലോക്ക്ഡൗണിലാണ്. കൊവിഡിന് നിറമോ ഭാഷയോ പണവും മതവും പ്രശ്നമല്ല ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളേയും ഒരേപോലെ ആക്രമിച്ച ഈ വൈറസ് ശാസ്ത്രലോകത്തെ നിശബ്ദമാക്കി അവരുടെ നിസ്സഹായാവസ്ഥയിലെത്തിച്ചിരിക്കുന്ന. ലോക്ക്ഡൗൺ എല്ലാ രാഷ്ട്രങ്ങളെയുമ പൂർണമായോ ഭാഗികമായോ വിഴുങ്ങിയപ്പോൾ ഈ വൈറസിനെ മാതൃകാപരമായി പ്രതിരോധിച്ചത് ഗോഡ്സ് ഓൺ കൺട്രി ആയ കേരളമാണെന്ന് ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടു . ഇതിനു ഗോഡാണ് കാരണമെന്ന് സത്യാന്വേഷണ വാട്സ്ആപ്പ് കലാകാരന്മാർ പതിവുപോലെ നിമിഷങ്ങൾക്കുള്ളിൽ ഗ്രൂപ്പ് പോസ്റ്റ് നടത്തി , പരസ്പരം ലൈക്ക് അടിച്ച് സന്തുഷ്ടരായി. ലോക്ക്ഡൗണിലൂടെ കുറെ തിരിച്ചറിവുകളാണ് മനുഷ്യരാശിക്ക് ഉണ്ടായത് .ലോകത്തുള്ള എല്ലാ ജീവികളും നശിച്ചാലും മനുഷ്യൻ നശിക്കില്ല എന്ന അഹംഭാവത്തെ കുറച്ചൊക്കെ ശമനമുണ്ടാക്കാൻ ഈ കൊവിഡിനു കഴിഞ്ഞു തിരക്കിട്ട ജനജീവിതങ്ങൾ സ്തംഭിച്ചിരിക്കുന്നു . കുടുംബബന്ധങ്ങൾ അതിശക്തമായി .കുടുംബത്തിലെ അംഗങ്ങൾ മറന്നു പോയ സൗഹൃദം അവർ തിരിച്ചറിഞ്ഞു . നമ്മുടെ വീട്ടിലെ നാലു ചുമരുകൾക്കിടയിൽ തന്നെ കൂട്ടായ്മയുടെ സൗഹൃദമെന്ന മധുരം എല്ലാവരും ആസ്വദിച്ചു .സ്വപ്നങ്ങൾ തേടി പോയ പ്രിയപ്പെട്ടവർ നമ്മളെക്കാൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് എന്ന തോന്നുമ്പോഴും അവർ നമ്മളെക്കാൾ ദു:ഖിതരാണെന്ന തിരിച്ചറിവ് മനസ്സിൽ വലിയൊരു വൃണം സമ്മാനിക്കുന്നു. ഈ ദിനങ്ങളിലും നമുക്ക് കുറേ നന്മ വൃക്ഷങ്ങളെ കാണാം ദാഹിച്ചു വലയുന്ന പക്ഷികൾക്ക് ഒരിറ്റു ജലം നൽകുന്നവരെയും , ഒരു നേരത്തെ ഭക്ഷണം വാങ്ങാൻ കഴിയാത്തവർക്ക് ഭക്ഷണം എത്തിക്കുന്നവരെയും, രാപകലില്ലാതെ നമുക്കും ലോകത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും ഇവരുടെ പ്രതീകങ്ങളാണ് . ഈ അന്ധകാരത്തിലും നന്മയുടെ പ്രകാശം പരത്തുകയാണവർ . വൈറസ് ഭീതിയിൽ ലോകരാജ്യങ്ങൾ തണലായത് ഭൂമിക്കാണ്. ഫാക്ടറികൾ അടച്ചിട്ടതും വാഹനങ്ങൾ പുറത്തിറങ്ങാതായതും അന്തരീക്ഷ മലിനീകരണം കാര്യമായി കുറച്ചു . ഇൗ ആശ്വാസവാർത്ത പ്രകൃതിസ്നേഹികളുടെ മനസ്സിനെ തണുപ്പിക്കുന്നു. ലോക്ക്ഡൗണിന് ശേഷം നമ്മളെ കാത്തിരിക്കുന്നത് കൊടിയ ദാരിദ്ര്യമാണെന്നു നമ്മൾ തിരിച്ചറിയണം. ജനജീവിതം സാധാരണ നിലയിൽ എന്നല്ല അടുത്തെത്താൻ പോലും കുറേനാൾ കൂടി കാത്തിരിക്കേണ്ടി വരും. ഏറ്റവും വേഗത്തിൽ ഇൗ കടുകെട്ടിൽ നിന്ന് മോചനം നേടുന്നതിനുള്ള യത്നത്തിൽ പങ്കാളികളാവുക എന്ന ഉത്തരവാദിത്ത ബോധം ആണ് ഇപ്പോൾ ആവശ്യം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |