കലിതുള്ളി കാട്ടുതീയായ് വന്നു കൊറോണ
എന്ന ജീവന്റെ അന്തകൻ
ലോകം മുഴുവൻ പടർന്നു പിടിച്ചു
ഭീതി ഒഴിയാതെ ഞങ്ങളെല്ലാം
റോഡുകളടച്ചു കടകളടച്ചു
നാം വീടുകളിൽ മാത്രം ഒതുങ്ങിയമർന്നു
ജാതിയില്ല മതമില്ല ലോകം മുഴുവൻ
ഒരു മതമായി മാറുന്ന വേളകൾ
സമ്പന്ന രാജ്യങ്ങൾ പേടിച്ചു നിൽക്കവേ
പൊരുതുന്നു ഇവിടെ ആതുര സേവകർ
ഭരണകൂടർതൻ ആജ്ഞകൾ അനുസരിച്ചീടുക നാം
എതിർത്തുകൊണ്ടെന്തിനീ തെരുവിലിറങ്ങണം
വീട്ടിലിരുന്നു നാം നാടിനുവേണ്ടി
ഒറ്റ മനസ്സായി പൊരുതൂ നാമേവരും.....