ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടാം
ഒറ്റക്കെട്ടായി പൊരുതുക നാം
അതിജീവിക്കാം കോറോണയെ
ഒരു നുള്ള് കണ്ണീരു വാർത്തുകൊണ്ടീ ലോക
ദുഖത്തിലണിചേർന്നു നാമേവരും
ഭയമല്ല കരുതലാണാവശ്യം നാളെ
അതിജീവനത്തിന്റെ കഥപറയുവാൻ
സൃഷ്ട്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയ്
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു സർവ്വവും സ്വന്തമാക്കാൻ ഒരു നേർത്ത
,മുദ്രവാക്യം പിറവികൊണ്ടു "Break the chain "...Break the chain
ഒരു ചുംബനം പോലും നൽകുവാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
ഇരുളിന്റെ മറ നീങ്ങും ഒരു പുലരിവരെ
കാത്തിരിക്കാം നല്ലൊരു നാളെയ്ക്കു വേണ്ടി....

 

ശിവന്യ. എ
4.A ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത