ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (covid 19)എന്ന മഹാമാരിയിൽ നിന്ന് രക്ഷനേടാൻ അനിവാര്യമായ ഘട്ടമാണ് രോഗ പ്രതിരോധം. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി നമ്മൾ പോഷകഘടകമുള്ള ഭക്ഷ്യധാന്യങ്ങൾ കഴിക്കണം രോഗത്തിനെതിരെ പ്രതിരോധിക്കുന്ന മറ്റൊരു മാർഗമാണ് വ്യക്തിശുചിത്വം സോപ്പ്, handwash, sanitizer എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി ഒരു പരിധി വരെ രോഗാണുക്കളെ തടയാം covid-19 ഒരു സാംക്രമിക രോഗമായതിനാൽ ഇതു പടരുന്നത് തടയാനായി സാമൂഹിക അകലം പാലിക്കുന്നതാണ് ഉചിതം. <
പ്രോട്ടീൻ ആവരണത്തിനുള്ളിൽ D. N.A തന്മാത്രകളെ ഉൾകൊള്ളുന്ന ലഘു ഘടനയാണ് വയറസിന്. സാധാരണ ജീവകോശങ്ങളിലുള്ള കോശാംശങ്ങൾ ഈ വയറസുകളിലില്ല. ആതിഥേയ കോശങ്ങളുടെ ജനിതക സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് വയറസുകൾപെരുകുന്നത് മനുഷ്യരെ മാത്രമല്ല സസ്യങ്ങളെയും, ജന്തുക്കളെയും വയറസുകൾ ബാധിക്കാറുണ്ട്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക് വ്യാപിക്കുന്നു. ചുമ, പനി, ശ്വാസതടസം തുടങ്ങിയാവയാണ് ഇതിന്റെ ലക്ഷണങ്ങൾ നന്നായി വെള്ളം കുടിക്കുന്നതിലൂടെയും ഇടയ്കിടയ്ക്‌ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത്തിലൂടെ covid പ്രതിരോധിക്കാൻ കഴിയും. രോഗപ്രതിരോധ ശേഷികുറഞ്ഞവരിൽ ഈ രോഗം പെട്ടെന്ന് പകരുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു കൃത്യമായ വ്യായാമത്തിലൂടെ ഈ രോഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കാം വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിലൂടെ രോഗത്തിൽനിന്ന് ഒരു പരിധി വരെ നമ്മുക്ക് സംരക്ഷണം ലഭിക്കുന്നു. വൃത്തിയുള്ള പരിസരം ശാരീരിക സന്തോഷം വർധിപ്പിക്കുന്നു.

"കൊറോണയെ ഭയപ്പെടേണ്ടതില്ല.... ജാഗ്രതയാണ് അത്യാവശ്യം "

                   Stay home 
                       Stay safe
നക്ഷത്ര. ആർ. രാഗേഷ്
4.A ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം