ശ്രീ. ഹോർമിസ് തരകൻ

Schoolwiki സംരംഭത്തിൽ നിന്ന്

1950 മുതൽ 1954 വരെ ഈ സ്കൂളിൽ പഠിച്ചു

1968  ൽ ഇന്ത്യൻ പോലീസ് സർവീസിൽ ചേർന്നു.2003 മുതൽ 2005 വരെ കേരള പോലീസിൽ തലവനായും, 2005 മുതൽ  2007 വരെ ഇന്ത്യയുടെ ബാഹ്യ സുരക്ഷാ സംബന്ധമായ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ന്റെ തലവനായും സേവനമനുഷ്ഠിച്ചു. സർവീസിൽ നിന്നും വിരമിച്ച ശേഷം കർണാടക ഗവർണറുടെ ഉപദേഷ്ടാവായും, ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ അംഗമായും പ്രവർത്തിച്ചു.അന്താരാഷ്ട്ര പ്രശസ്തി നേടിയ കൊച്ചി മുസ്‌രിസ് ബിനാലെയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.2015 മുതൽ സ്വഗ്രാമമായ ഉള വൈപ്പിൽ കൃഷിയിൽ ഏർപ്പെട്ടു കഴിയുന്ന ഇദ്ദേഹത്തിന് 2019 ൽ ഇന്ത്യയിലെ പത്തു മികച്ച കർഷകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടാൻ ഉള്ള അവസരവും ലഭിച്ചു.

"https://schoolwiki.in/index.php?title=ശ്രീ._ഹോർമിസ്_തരകൻ&oldid=1792692" എന്ന താളിൽനിന്ന് ശേഖരിച്ചത്