ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിന്...

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പ്രധാനപ്പെട്ട ശരീരധർമ്മങ്ങൾ തടസ്സപ്പെട്ടോ വ്യത്യാസപ്പെട്ടോ ജീവിയുടെ സാധാരണ സ്ഥിതിയിൽ നിന്നുള്ള വ്യതിചലനം എന്നാണ് രോഗത്തിനുള്ള നിർവ്വചനം. അനേകം ഘടകങ്ങൾ രോഗത്തിനു നിദാനമായി തീരാം.രോഗപ്രതിരോധം, നിയന്ത്രണം, നിവാരണം, എന്നിവ നടത്തുന്നതു തന്മാത്രാതലം മുതൽ സാമൂഹികതലം വരെയുള്ള എല്ലാ ഘടകങ്ങളും പരിശോധിച്ചു വേണം എന്ന് ഈ നിർവചനത്തിനെ വിശദീകരിച്ചപ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു.

     രോഗങ്ങളെ പലരീതിയിൽ വർഗീകരിച്ചിരിക്കുന്നു. എങ്കിലും  ഏറ്റവും  അധികം അറിയപ്പെടുന്ന പത്തു തരത്തിലുള്ള വിഭജനമാണ് ,സാംക്രമിക രോഗങ്ങൾ  , പ്രതിരക്ഷാരോഗങ്ങൾ, അർബുദം, ജനിതകരോഗങ്ങൾ പോഷക അഭാവരോഗങ്ങൾ, അന്തഃസ്രാവരോഗങ്ങൾ, പര്യായനരോഗങ്ങൾ , വളർച്ചയെ ബാധിക്കുന്ന രോഗങ്ങൾ, രാസികവും ഭൗതികവും ആയ ചില ഘടകങ്ങൾ  മൂലം ഉണ്ടാകുന്ന  രോഗങ്ങൾ.
    ശരീരത്തിൽ  കടന്ന bacteria, virus , തുടങ്ങിയ  അന്യ പോട്ടീനുകൾക്കതിരെ പ്രതിദ്രവ്യം ഉദ്പ്പാദിപ്പിച്ചു ശരീരത്തെ സംരക്ഷിക്കുന്ന പ്രവർത്തനമാണ് പ്രതിരക്ഷ. 
     ജീവജാലങ്ങളിൽ രോഗബാധക്കെതിരായി ശരീരം നേടുന്ന കഴിവാണ് പ്രതിരക്ഷ (immunity).  പ്രകൃത്യാ ഉള്ള പ്രതിരക്ഷയ്ക്കു പുറമെ കൃതിമമായ പ്രതിരോധവുമാവാം .കൃത്രിമമായ പ്രതിരോധം വാക്സിനേഷനിലൂടെ നേടാം.  അതേസമയം  ചില  രോഗങ്ങൾ  ബാധിച്ച് സുഖപ്പെട്ടുകഴിഞ്ഞാൽ ജീവപര്യന്തം ആ രോഗത്തിൽ നിന്ന് അവർ  രക്ഷനേടുന്നു. ചിക്കൻ പോക്സ്  , വസൂരി ,മുണ്ടിനീര്, അഞ്ചാം പനി , എന്നിങ്ങനെ virus പരത്തുന്ന രോഗങ്ങളും , ഡിഫ്ത്തീരിയ, ടൈഫോയിഡ്, എന്നിങ്ങനെ bacteria ഉണ്ടാ ക്കുന്ന  രോഗങ്ങളും ഒരിക്കൽ  ബാധിച്ചവരെ  വളരെ അസാധാരണമായെ വീണ്ടും ബാധിക്കും. ഇത് പ്രകൃത്യാ ഉള്ള പ്രതിരോധത്തിന്  ഉദാഹരണമാണ്.  
 രോഗാണുവിനെ atigen, എന്നും ശരീരം പൂറപ്പെടുവിക്കുന്ന പ്രതിദ്രവ്യത്തെ antibody എന്നും പറയുന്നു.  
      ചില  ജന്തുക്കൾക്കു  വിഷമായവ മറ്റുചിലതിനു ദ്രോഹകാരികളല്ല .ഉദാഹരണത്തിന് പക്ഷികൾക്കും തണുത്തരക്തമുള്ള ജീവികൾക്കും Tetanus ബാധിക്കില്ല. ഇങ്ങനെ  ഓരോ ജന്തുവിനുമുള്ള പ്രത്യേകതയിൽനിന്നാണ് പ്രതിരോധത്തെപ്പറ്റി പഠിക്കാനിടവന്നതും atigen, antibody ബന്ധങ്ങളെക്കുറിച്ച് മനസ്സിലായതും. ഇതിനെ അടിസ്ഥാനപ്പെടുത്തി 1945- നു ശേഷം വമ്പിച്ച പരിവർത്തനങ്ങൾ  രോഗനിവാരണചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. 
    ഇന്ന്  നമ്മുടെ  ലോകം  വലിയോരു മഹാമാരിക്ക് കീഴ്‍പ്പെട്ടിരിക്കുകയാണ്. അതിനെ  എല്ലാവർക്കും  എത്രയും വേഗം പ്രതിരോധിക്കാൻ  കഴിയട്ടെ  എന്ന്  പ്രാർഥിക്കുന്നു.
ശ്രാവണ നാരായണൻ
10 D ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം