ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നാട്


ഓരോ ജീവനും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളും ആയി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് ആണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ച വ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയാണ് ആയതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്നു പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്ന കെട്ടിക്കിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. എന്റെ ഗ്രാമമായ മാലൂർ പഞ്ചായത്തിലെ രണ്ടാം വാർഡുകളിൽ പെട്ട 50 വീടുകൾ തിരഞ്ഞെടുത് പഠനം നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആ വീടുകളിൽ ഉണ്ടായ വൈറൽ അസുഖങ്ങൾ, കുടുംബാംഗങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതി, ശുചീകരണ പ്രവർത്തനങ്ങൾ, ഇത്തരം മലിനീകരണത്തിന് അളവ്, കൊതുകിനെ വർദ്ധനവ്, എലിശല്യം, മലിനജലം കെട്ടി നിൽക്കുന്നത് എന്നതിനെപ്പറ്റിയുള്ള പഠനം നടത്തി. ഇതിനായി സർവ്വേ രീതിയും നിരീക്ഷണ രീതിയുമാണ് ഞങ്ങൾ ഉപയോഗിച്ചത് നിത്യോപ യോഗത്തിന് എടുക്കുന്ന വെള്ളത്തിന്റെ ശുചിത്വം പരിശോധനക്കാന് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ടെസ്റ്റ് സ്ട്രിപ്പുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചു. ശേഖരിച്ച വിവരങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് വിശകലനം ചെയ്തു. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇല്ലാതെ വരുന്നതിനെ ഫലമാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത് എന്നാണ് നിരീക്ഷണങ്ങൾ വ്യക്തമാക്കിയത്. കൊതുകുകളുടെ ക്രമാതീതമായ വർധനവും ശുദ്ധജല ദൗർബല്യവും ആണ് മിക്ക പകർച്ചവ്യാധികളും പ്രധാനകാരണം. വ്യക്തിശുചിത്വം പാലിക്കുന്നതിൽ അതോടൊപ്പംതന്നെ പരിസരശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടെ യും മറ്റു രോഗകാരികളായ ജീവികളുടെയും പരിസര മലിനീകരണത്തിന്റെയും നിർമ്മാജനം ചെയ്യാൻ കഴിയും. ഇതിന് വ്യാപകമായ പ്രചാരണവും ബോധവൽക്കരണവും അത്യാവശ്യമാണ്. നാമോരോരുത്തരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക അതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാകാതെ കാത്തു സൂക്ഷിക്കുകയും വേണം. അതിനുവേണ്ടി കേരളത്തിലെ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്തുകൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ കൂടിയേ തീരൂ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സർവേ നടത്തിയ വീടുകളിലും സമീപപ്രദേശങ്ങളിലും ഈ സന്ദേശങ്ങൾ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ പകർച്ചവ്യാധികളെ പറ്റിയും അവയുടെ നിർമ്മാർജ്ജനത്തിന് പറ്റിയും കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. എലിപ്പനി മഞ്ഞപ്പിത്തം രോഗ ലക്ഷണങ്ങളെ പറ്റിയും പ്രതിരോധമാർഗങ്ങൾ പറ്റിയും ക്ലാസുകൾ നടത്തി. പ്രകൃതിയെ പരിപാലിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതചര്യയുടെയും ഭാഗമായി മാറ്റണമെന്ന എളിയ സന്ദേശം നൽകാനാണ് പ്രൊജക്റ്റ്‌ പഠനത്തിലൂടെ ശ്രമിച്ചത്.

ഷാക്കിറ
7 B ശിവപുരം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം