പുതുപ്പള്ളി ഗ്രാമം

 
കൃഷി പാഠം
  • മലപ്പുറം ജില്ലയിലെ തീരുർ താലൂക്കിൽ പുറത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുതുപ്പള്ളി.പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.

ഭൂമിശാസ്ത്രം

 
LIGHT HOUSE

പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.

'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.

വാർഡുകൾ

  1. പണ്ടാഴി
  2. മുട്ടന്നൂർ
  3. മുട്ടന്നൂർ ഈസ്റ്റ്
  4. ചിറക്കൽ
  5. മരവന്ത
  6. അത്താണിപ്പടി
  7. പുതുപ്പള്ളി
  8. കുറ്റിക്കാട്
  9. തൃത്തല്ലൂർ സൗത്ത്
  10. ഏയിപ്പാടം
  11. കളൂർ
  12. മുനമ്പം
  13. പുറത്തൂർ
  14. കാവിലക്കാട് സൗത്ത്
  15. കാവിലക്കാട്
  16. തൃത്തല്ലൂർ
  17. എടക്കനാട്
  18. അഴിമുഖം
  19. പടിഞ്ഞാറേക്കര

പൊതുസ്ഥാപങ്ങൾ

  • പഞ്ചായത്ത്‌ ഓഫീസ്
  • പോസ്റ്റ്‌ ഓഫീസ്
  • ഹോസ്പിറ്റൽ
  • വില്ലജ് ഓഫീസ്
  • സഹകരണ ബാങ്ക്

ചിത്രശാല