ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരം


ആദ്യമേ ഞാൻ പറഞ്ഞിടട്ടേ,
      ഈ വരികളിൽ എന്റെ കുറ്റസമ്മതം.
ഇതെന്റെ ഏറ്റു പറച്ചിൽ
നീ സംഹാര താണ്ഡവമാടീടുന്നു'
നിന്റെ ചുണ്ടിലെ രുധിരത്തിൻ തുള്ളികൾ
എന്റെ ഉള്ളിൽ പേടിയുടെ
           കനലെരിക്കുന്നു.
എന്തു ഞാൻ ചെയ്തെന്ന്
       ചോദ്യമില്ല'...
എന്റെ ചെയ്തികൾ
     ഞാനിന്നോർമ്മിക്കുന്നു.
എനിക്ക് കുടിക്കാൻ നീ
       തെളിനീരു തന്നു,
ഞാനോ അതിന്ന്
            മലിനമാക്കി,
എനിക്ക് പുതക്കാൻ നീ
      പച്ചപ്പ് തന്നു,
ഞാനതെടുത്ത്
           കശക്കിയെറിഞ്ഞു. എവിടെ, നീ തന്ന പച്ചപ്പും
                   പാടവും
എവിടെ നീതന്ന കുന്നിൻ
             പുറങ്ങളും
നീ തന്ന സുന്ദര
                 ഭൂമിയിന്നെവിടെ
എവിടെയും നരകത്തിൻ
          രൂക്ഷഗന്ധം.....
ഇല്ലമ്മേ നിന്നോടെനിക്കിന്ന്
                   പരിഭവം,
അത്രയും ക്രൂരത
                 കാട്ടിയില്ലേ....
നിൻ ഗർഭപാത്രത്തിൽ
 കൈ കടത്താൻ പോലും
നിന്റെയീ മക്കൾ
             മുതിർന്നു വല്ലോ!
നിൻ മണൽ സമ്പത്തും
        നിൻ മത്സ്യസമ്പത്തും
ചൂഷണം ചെയ്ത തീ
               ദുഷ്ടജന്മം
എല്ലാം സഹിച്ചില്ലേ,
         ഇനിയും സഹിക്കില്ലേ
എങ്കിലുമൊന്ന്
               വിതുമ്പിപ്പോയ്....
സുനാമിയായ്, ഓഖിയായ്
               നിപ്പയായ്
ഉരുൾപ്പൊട്ടലായ് '
ഇപ്പൊഴോ കൊറോണയായ്
     നിറഞ്ഞാടിടുന്നു,
പേടിച്ചു ! ഞാൻ തളർന്നു
                  കൂടെ.
ലോകരും നിൻ മുന്നിൽ
             മുട്ടുകുത്തി.
'ഇനിയും പരീക്ഷണം
     ബാക്കി നിൽക്കുന്നുവോ
ഇടനെഞ്ചിൽ തേങ്ങലേ
        ബാക്കിയുള്ളൂ.....!

 

റിഷോൺ
7 C ശങ്കരവിലാസം യു.പി.സ്കൂൽ ,മുതിയങ്ങ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത