Amlps cherayi north ലഹരി വിരുദ്ധ ക്യാമ്പയിൻ റിപ്പോർട്ട്




ലഹരി വിമുക്തപ്രചാരണ പരിപാടിയുടെഭാഗമായി സ്കൂൾതല പരിപാടികൾ 2022ഒക്ടോബർ 6 ന് എം എം എൽ പി സ്കൂൾ ചെറായി നോർത്തിൽ ആരംഭിച്ചു. രാവിലെ 10.30 ന് PTA യുടെനേതൃത്വത്തിൽ പുന്നയൂർക്കുളം വാർഡ് മെമ്പർ ശോഭ പ്രേമൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെൽത്തിലെ വിനീഷ് സാർ ബോധവൽക്കരണ ക്ലാസ് നടത്തി മയക്കുമരുന്നിന്റെ ഉപയോഗം; മാനസിക ശാരീരിക പ്രശ്നങ്ങൾ ,ദൂഷ്യവശങ്ങൾ , തുടങ്ങിയവയെപ്പറ്റി വിശദമായി സംസാരിച്ചു.





റാലി നടത്തി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു. പോസ്റ്റർ പ്രദർശനം നടത്തി ഓരോ ക്ലാസിലും സി പി ടി എ നടത്തുകയും എല്ലാ അധ്യാപകരും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ക്ലാസ് എടുത്തു. .വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ഒരു മാസം , നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പിന്നീടുള്ള ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രസംഗം, പോസ്റ്റർ , ലഹരി വിരുദ്ധ , ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.





മോണോ ആക്ട്, സ്കിറ്റ്, മറ്റു കലാപരിപാടികൾ എന്നിവ നടത്തുകയുണ്ടായി. നവംബർ ഒന്നിന് കേരളപ്പിറവിയോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന്റെ സമാപന പരിപാടികൾ നടത്തി. പിടിഎയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ശോഭ പ്രേമൻ പിടിഎ പ്രസിഡണ്ട് സുനിൽ, മാനേജർ ഷാജി , രക്ഷിതാക്കൾ എന്നിവർ മനുഷ്യചങ്ങല നടത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തിയ ശേഷം കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശം പകരുന്ന കലാപരിപാടികളോടെ സമാപന ചടങ്ങ് നടത്തി.

Start a discussion about വർഗ്ഗം:Say No To Drugs

Start a discussion
"Say No To Drugs" താളിലേക്ക് മടങ്ങുക.