വർഗ്ഗത്തിന്റെ സംവാദം:കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കഥ

                                                                                 == കാപ്പി മരത്തിലെ കിളിക്കൂട് ==
             
            അമ്മ വിളിക്കുന്നത് കേട്ടാണ് അവൻ ഉണർന്നത്. സൂര്യകിരണങ്ങൾ ജനലിൽ കൂടി അകത്തേക്ക് എത്തി നോക്കുന്നു, കിളികളുടെ കലപില ശബ്ദവും കേൾക്കുന്നുണ്ട് അവൻ പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു എന്താ അമ്മേ മോനെ മുറ്റത്തേക്ക് നീ നോക്ക് നല്ല ഭംഗിയുള്ള കിളികൾ ഇവയെ ഇതിനുമുമ്പ് ഇവിടെ എങ്ങും കണ്ടിട്ടില്ല, ഇതിൻറെ ചുവപ്പുനിറവും കണ്ണിനു ചുറ്റുമുള്ള ചുവപ്പ് വരയും തലയിൽ ഉയർന്നു നിൽക്കുന്ന തൊപ്പി പോലെയുള്ള ഭാഗവും ഒക്കെ കൂടി നല്ല ഭംഗിയുണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി കിളികൾ പറമ്പിലെ കാപ്പി മരത്തിലേക്ക് ആണ് പറന്നു പോയത് അവൻ കാപ്പി മരത്തിൻറെ അടുത്തേക്ക് ചെന്നു നോക്കി ആ മരത്തിൽ ഒരു കുഞ്ഞു കിളിക്കൂട് അതിൽ ഒരു കുഞ്ഞു മുട്ടയും ഉണ്ടായിരുന്നു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളി പുറത്തുവന്നു. കിളിയുടെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞിക്കിളി ചുണ്ട പൊളിച്ച് കരയാൻ തുടങ്ങും അമ്മക്കിളി കൊണ്ടുവരുന്ന തീറ്റ കുഞ്ഞിക്കിളിയുടെ വായിലേക്ക് വച്ചു കൊടുത്തിട്ട് അത് പറന്നു പോകും അന്ന് രാത്രി വലിയ മഴ പെയ്തു അമ്മക്കിളിയുടെ ചിറകിനടിയിൽ ഇരുന്നിട്ട് കൂടി കിളിക്കുഞ്ഞ് നനഞ്ഞുകുതിർന്ന കൂട്ടിൽ അനക്കമില്ലാതെ കിടന്ന് കൂട്ടിൽ അനക്കമില്ലാതെ കിടന്ന കിളി കുഞ്ഞിന് നോക്കി അമ്മക്കിളി കരഞ്ഞു. വെയിൽ ആയപ്പോൾ കുഞ്ഞിക്കിളി പതുക്കെ ചിറകുകൾ അനക്കാൻ തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളിക്കുഞ്ഞ് പതിയെ പറക്കാൻ തുടങ്ങി അങ്ങനെ അമ്മ കിളിയും കുഞ്ഞുകിളിയും കൂടി ദൂരേക്ക് പറന്നു പോയി.


എഡ് വിൻ തോമസ് - V