വർഗ്ഗം:KARGIL VIJAY DIVAS

Schoolwiki സംരംഭത്തിൽ നിന്ന്

ജി എം ആർ എച്ച്എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 26 കാർഗിൽ വിജയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുപ്പൊത്തൊന്ന് വർഷത്തെ സേവനത്തിനു ശേഷം ആർമിയിൽ നിന്ന് വിരമിച്ച സുബേദാർ മേജർ ഭാരതകുമാരൻ സാറിനെ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.അരുണ എൻ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ കാസറഗോഡ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി അജിത കെ , ചൈൽഡ് ഫ്രണ്ട്ലി ഓഫീസർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീമതി. സരള ടി പ്രധാനാധ്യാപിക ശ്രീമതി .അരുണ എൻ സീനിയർ അസിസ്റ്റൻറ് ശ്രീ. വിജയൻ ടി, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി.അപർണ , ശ്രീ.രസിൽ , സീനിയർ കേഡറ്റ് കുമാരി വൈഗ ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ.ഷിജു ഇ സ്വാഗതവും കുമാരി അർഷിഗ എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് ദീപം തെളിയിച്ച് ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് ദേശഭക്തിഗാനം, മൈം എന്നീ കലാപരിപാടികളും അവതരിപ്പിച്ചു.

"KARGIL VIJAY DIVAS" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:KARGIL_VIJAY_DIVAS&oldid=2787598" എന്ന താളിൽനിന്ന് ശേഖരിച്ചത്