വർഗ്ഗം:25042 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

മഴ

മണ്ണിൽ സുഗന്ധം വിടർത്തും മഴ ചാറി, ചാറി പെയ്യുമ്പോഴും നീ ഓർത്തിടേണം. ആയിരങ്ങൾ തൻ ഹൃത്തിൽ വേദന തൻ ഉത്തരമാണീ മഴയെന്ന്. കരളിനെയലിയിക്കും കണ്ണുനീർ- ത്തുള്ളികളാണ് റോസും വീടും, പുവയും കടന്ന്, നിന്നെത്തേടി, നിന്നരികിലെത്തി, നിന്നെ ആശ്ലേഷിക്കുന്നതെന്ന്. അറിയണം ഈ മഴ തൻ മണം, സ്വാദ്, കൊണ്ടിടേണം, മഴയെ ഹൃത്തിനോട് ചേർത്ത്..... മഴ തൻ സ്വന്തമായിടേണം നീ.... മഴയോടൊത്ത് ചിരിക്കുവാൻ, മഴയ്ക്കായ് കാത്തിരിക്കുവാൻ

                                                സാന്ദ്ര സണ്ണി
                                                സ്റ്റാൻഡേർഡ് IXC

Dawn and Dusk

How smoothing a dawn is It wakes the world as a whole it comes with a lamp Shining brightly at the east How marvellous a dusk is it sleeps the world as a whole it sets with a pain Completing a day at the west.

                                    Fathima Nazrin
                              Standard IX C

അമൂല്യമാണ്.........ബന്ധങ്ങളെല്ലാം

അമ്മ തൻ അമൃതിൻ സ്നേഹവും പിതാവിൻ വാൽസല്യവും, സോദര- ങ്ങളിൽ നിന്നും തുണയും സ്നേഹത്തിൻ, വാൽസല്യത്തിന്റെ സൗഹൃദത്തിൻ, കുസൃതിതൻ മധുരിക്കും ഓർമ്മകളും ഹൃത്തിന്റെ അടിത്തട്ടിൽ നിന്നുയരുമ്പോഴും മറക്കരുത്, ജന്മം തന്നമ്മയെ, അച്ഛനെ , കൂടെപ്പിറപ്പുകളെ........ സ്നേഹിച്ചിടേണം അവരെ ജീവനോടൊത്ത് വിലമതിക്കാനാകാത്ത അമൂല്യനിധിയാണെന്നറിഞ്ഞീടോണം...

                                      Persis Thomas
                                     Standard Ix c

യാത്രാമൊഴി

ഓർമ്മകളെ നിന്നെ തഴുകി തലോടി ഞാൻ മന്ദഹസികുമീ വേളയിൽ പേമാരി പോലെ എൻ അശ്രുകണങ്ങൾ എന്തിനോ വേണ്ടി പെയ്തിറങ്ങുന്നു എന്നിലെ ഞാൻ ഇനി ഒരു ഓർമ്മയായി മാറുന്ന കാലമത്ര വിദൂരമല്ലെന്നറികിലും എന്തിനോ വേണ്ടിയെൻ ഹൃദയം തുടിക്കുന്നു.

ജീവിതനൗകയിലെത്രനാൾ യാത്ര ചെയ്യുെന്നറിയില്ല എങ്കിലും എങ്ങോട്ടോ എന്നെ വലിച്ചിഴക്കുന്നു ഈശ്വരൻ ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു പുഷ്പമോ ശലഭമോ ആയിരുന്നെങ്കിൽ വിരഹമാം തോഴൻ എന്നെ ഇത്രയും സ്നേഹിക്കുമായിരുന്നോ?

                                          Josna Mary Jose
                                         standard  IX B


കുളിർതെന്നലായി

അനന്തവിഹായസ്സിലേക്ക് കണ്ണും നട്ട് അവളിരുന്നു. നഷ്ടപ്പെട്ടതെന്തോ നേടിയെടുക്കാനെന്നപ്പോലെ. കഴിഞ്ഞ കാലങ്ങളും കൊഴിഞ്ഞ നിമിഷങ്ങളും അവളുടെ ഓർമ്മയിൽ നൊമ്പരപ്പെടുത്തി. കുടുംബത്തിന്റെ ഉയർച്ചയ്ക്കും സന്തോഷത്തിനുമായി ജീവൻപ്പോലും നഷ്ടപ്പെടുത്തുവാൻ തയ്യാറായിരുന്ന അച്ഛൻ , അച്ഛനോടോപ്പം നിന്ന് കുടുംബത്തെ പോറ്റിയ സ്നേഹമയിയായ അമ്മ, ചേച്ചി എന്നു വിളിച്ച് കൈപ്പിടിച്ച് നടന്ന കുഞ്ഞനുജൻ. അച്ഛന്റേയും അമ്മയുടേയും സ്വപ്നസാക്ഷാത്ക്കാരമെന്നവണ്ണം താൻ നേടിയ ട്രോഫികളും മെഡലുകളും . അച്ഛന്റേയും അമ്മയുടേയും കഠിനാദ്ധ്വാനത്തിന്റേയും ത്യാഗത്തിന്റേയും പ്രതീകമായി ഉയർന്നുനിന്നു തന്റെ വീട്


                                                              വീനീത വിൽസൺ
                                                              സ്റ്റാൻഡേർഡ് XE

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.