കർഷക ദിനം

കേരളീയ കാർഷിക സംസ്കാരത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ചിങ്ങം ഒന്നിന് (കർഷക ദിനം) വിദ്യാലയത്തിൽ വിപുലമായ പരിപാടികളോടെ ദിനം ആചരിച്ചു.

പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നതിനായി നല്ല കൃഷി ഓഫീസർ ശ്രീമതി മഹ്സൂമ  പുതുപ്പള്ളി എത്തിച്ചേർന്നു. അദ്ദേഹം പുതിയ തലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സന്ദേശം നൽകി.

ഇതിനോടനുബന്ധിച്ച് സ്കൂളിലെ കൃഷിയിടത്തിൽ പുതിയ വിളകൾ നടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ മല്ലിക കൃഷിയും നമ്മുടെ നാടൻ വിളയായ കപ്പ കൃഷിയും ആരംഭിച്ചു. കൂടാതെ തൊട്ടടുത്തുള്ള വയലിൽ പോയി ഞാറു നടുകയും ചെയ്തു.

കൂടാതെ, വർഷങ്ങളായി കൃഷിയിൽ സജീവമായി ഇടപെടുന്ന പ്രദേശത്തെ മികച്ച കർഷകനായ രവിയേട്ടനെ ഈ വേദിയിൽ വെച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത് പ്രചോദനമായി. ഈ ദിനാചരണം വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യവും മണ്ണിനോടുള്ള സ്നേഹവും വളർത്താൻ സഹായിച്ചു.

"കർഷക ദിനം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:കർഷക_ദിനം&oldid=2912344" എന്ന താളിൽനിന്ന് ശേഖരിച്ചത്