വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ മോതിരം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ മോതിരം

ഒരിടത്ത് അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു.ആ കുട്ടിയുടെ വീട് ഒരു ഗ്രാമത്തിലായിരുന്നു.അപ്പു എല്ലാ ദിവസവും കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുമായിരുന്നു.ഒരു ദിവസം അപ്പു കളിക്കാൻ പോയപ്പോൾ ഒരു മരത്തിന്റെ പൊത്തിൽ നിന്ന് ഒരു മോതിരം കിട്ടി. ആ മോതിരത്തിൽ അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഇങ്ങനെ എഴുതിയിരുന്നു.ഇത് ഒരു മാന്ത്രിക മോതിരമാണ്.ഇത് കിട്ടിയ ആൾ എന്തു ചോദിച്ചാലും ഈ മാന്ത്രിക മോതിരം തരും. അവൻ ആ മോതിരം വീട്ടിൽ കൊണ്ടുപോയി. അടുത്ത ദിവസം അപ്പു മോതിരം പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു.അവൻ മോതിരമെടുത്ത് പുറത്തേക്കിറങ്ങി. ആ മോതിരത്തോട് മിഠായി തരുമോയെന്ന് ചോദിച്ചു.അപ്പോൾ തന്നെ അവന്റെ കൈയിൽ ഒരു മിഠായി വന്നു വീണു.അവന് സന്തോഷമായി.അവൻ മോതിരം കൊണ്ട് കുറേ സാധനങ്ങൾ ഉണ്ടാക്കി.ഒരു ദിവസം അവൻ ആലോചിച്ചു. ഈ മാന്ത്രിക മോതിരം കൊണ്ട് മരുഭൂമിയിൽ പോയാലോ എന്ന്. ഉടനെ അവൻ മാന്ത്രിക മോതിരത്തിനോട് പറഞ്ഞു. എന്നെ മരുഭൂമിയിൽ ഏത്തിക്കൂ.പെട്ടെന്ന് അവൻ മരുഭൂമിയിൽ എത്തി. കുറേ നടന്നപ്പോൾ അവന് ദാഹിച്ചു. വെള്ളത്തിനായി അവൻ മോതിരത്തെ നോക്കി. മോതിരം എവിടെയോ കളഞ്ഞുപോയിരുന്നു.മോതിരം തിരഞ്ഞു നടന്നു അപ്പു ക്ഷീണിച്ചു.അപ്പുറത്ത് എന്തോ തിളങ്ങുന്നതായി അവൻ കണ്ടു.അത് മാന്ത്രിക മോതിരം മായിരുന്നു.അവൻ മോതിരമെടുത്ത് പറഞ്ഞു. എനിക്ക് വെള്ളം വേണം. അപ്പോൾ തന്നെ അവന് വെള്ളം കിട്ടി. പിന്നെ അവൻ പറഞ്ഞു. എനിക്ക് വീട്ടിലെത്തണം. ഉടൻ തന്നെ അവൻ വീട്ടിലെത്തി.പിന്നെ അവൻ ആ മോതിരം സ്വന്തം കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല.

നന്ദ.എസ്.നായർ
3 വൈ.എം.ജി.എച്ച്.എസ്._കൊല്ലങ്കോട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ