വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണും മനുഷ്യനും

ചന്ദ്രൻ അധ്വാനിയായ ഒരു കർഷക തൊഴിലാളിയായിരുന്നു. ശാന്തസ്വരൂപനായ അയാൾ നാട്ടിലേവർക്കും പ്രീയങ്കരനായിരുന്നു . ഭാര്യയും മകളുമൊത്ത് സന്തോഷത്തോടും സമാധാനത്താടും കഴിയുകയായിരുന്ന അയാൾ ഒരുദിവസം പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ തളർന്നുവീണു. കൂടെയുള്ളവർ അയാളെ ആശുപത്രിയിൽ എത്തിച്ചു .ചികിത്സ ഒരു വർഷത്തോളം നീണ്ടു.നാട്ടുകാരുടേയും ബന്ധുജനങ്ങളുടേയും സഹായത്തോടെ ചികിത്സ പൂർത്തിയാക്കി. ആരോഗ്യം തിരിച്ചു ലഭിച്ചപ്പോൾ അയാൾ വീണ്ടും പണിക്കു പോകാൻ തീരുമാനിച്ചു. മുതലാളിയുടെ കൃഷിസ്ഥലത്തെത്തിയ അയാൾ ഞെട്ടിപ്പോയി. ആ കൃഷിസ്ഥലം ഇപ്പോൾ മറ്റോരാൾ വാങ്ങി ഫ്ലാറ്റ് കെട്ടികൊണ്ടിരിക്കുന്നു . പക്ഷികളുടെ കളകളാരവത്തിനു പകരം പൊടിയും പുകയും മണ്ണുമാന്തി യന്ത്രങ്ങളുടെ അലർച്ചയും മാത്രം കേൾക്കാം. മനുഷ്യൻ മണ്ണിനെ മറന്നും കൃഷിയെ മറന്നു. നമ്മുടെ അന്നം മുട്ടിയല്ലോ എന്നെല്ലാം ഓർത്ത് നെടുവീർപ്പിട്ടുകൊണ്ടിരുന്ന അയാളെ അകലെ നിന്നു വരുന്ന ഒരു മുദ്രാവാക്യ ശബ്ദം ചിന്തയിൽ നിന്നും ഉണർത്തി .അത് തൊട്ടടുത്ത സർക്കാർ വിദ്യലയത്തിലെ കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയായിരുന്നു. “പരിസ്ഥിതി സംരക്ഷിക്കു ഭൂമിയെ രക്ഷിക്കു" എന്ന പ്ലക്കാർഡുമായി പദയാത്ര നടത്തിയ വിദ്യാർത്ഥികൾക്ക് പിറകെ അയാൾ മൂകനായി നടന്നു. എന്നാലും അയാളുടെ മനസ്സിൽ കല്ല്യണ പ്രായമെത്തി നിൽക്കുന്ന തന്റെ മകളുടെ ചിത്രം മുന്നിൽ വന്നു. നാട്ടുകാരോടുള്ള കടബാധ്യതകളും ബന്ധുക്കളോടുള്ള കടപ്പാടും അയാളുടെ മനസ്സിൽ ഒരു പുകയായി പടർന്നു .കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി ജീവിക്കുന്ന അയാൾ വേറെ ഏതു പണിക്കു പോകുമെന്നറിയാതെ ദു:ഖിതനായി . അപ്പോഴും അയാളുടെ കവിളിലൂടെ രണ്ടു നീർച്ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു .

അഫ്‍ന ഫാത്തിമ എച്ച്
വൈ.എം.ജി.എച്ച്.എസ്._കൊല്ലങ്കോട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ