വെള്ളൂർ ഗവ എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ.തോമസ് വക്കീൽ പണികഴിപ്പിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പല പ്രമൂഖരും സമൂഹത്തിന്റെ ഉന്നത തുറകളിൽ സേവനമനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ ഏകദേശം മുപ്പത്ത‍ഞ്ചോളം കു‍ട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചു വരുന്നു. എച്ച് .എം ഉൾപ്പെടെ നാല് അദ്ധ്യാപകരും ഒരു പാർട്ട് ടൈം മീനിയലും ഇവിടെ സേവനമനുഷ്ഠിച്ചുവരുന്നു. കോട്ടയം കുമളി റോഡിൽ 8-)൦ മൈൽ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ദൂരത്തായി റോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. ആദ്യ കാലഘട്ടങ്ങളിൽ ഈ സ്കൂളിൽ രണ്ട് ഡിവിഷനുകളിലായി കുട്ടികൾ പഠിച്ചിരുന്നു.അതിൽ ഏകദേശം 250 നോടടുത്ത് കുട്ടികളും പഠിച്ചിരുന്നു. കുട്ടികളുടെ എണ്ണം ഇപ്പോൾ കുറവാണെങ്കിലും നല്ലരീതിയിൽ കുട്ടികൾക്ക് മികച്ച ബോധനവും പരിശീലനവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ നൽകി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം