ഗ്രാമഭംഗി
My Village
PTM Govt HSS, Velloor

വെള്ളൂർ

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് വെള്ളൂർ. ചില ആസ്ഥാനമായ കോട്ടയത്ത് നിന്ന് 16 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാമ്പാടിയിൽ നിന്ന് 3 കിലോമീറ്ററും, സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരത്തുനിന്ന് 145 കിലോമീറ്റർ അകലെയാണ് വെള്ളൂർ. താരതമ്യേന ഉയരം കൂടിയ പ്രദേശമാണ്. അനേകം ചെറു കുന്നുകൾ ഈ ഗ്രാമത്തിൽ കാണാനായി സാധിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

രണ്ട് എൽപി സ്കൂളുകളും ഒരു ഹയർ സെക്കൻഡറി സ്കൂളും ഒരു ടെക്നിക്കൽ സ്കൂളും, വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ ഡയറ്റും, അധ്യാപക പരിശീലന കേന്ദ്രവും ഈ ചെറു ഗ്രാമത്തിൽ ഉണ്ട്. കൂടാതെ ഹോസ്പിറ്റലുകൾ വിവിധ മതസ്ഥർക്കുള്ള ആരാധനാലയങ്ങൾ എന്നിവയും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

പൊതു സ്ഥാപനങ്ങൾ

  • ഗവൺമെന്റ് എൽ പി സ്കൂൾ, വെള്ളൂർ
  • ഗവൺമെന്റ് സെൻട്രൽ എൽ പി സ്കൂൾ, വെള്ളൂർ
  • പി ടി എം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളൂർ
  • ഡയറ്റ്, വെള്ളൂർ
  • Asaf, വെള്ളൂർ
  • സെൻമേരിസ് ഓർത്തഡോക്സ് ചർച്ച് വെള്ളൂർ
  • രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വെള്ളൂർ