വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ലോക് ഡൗണിലെ മട്ടുപ്പാവ്
ലോക് ഡൗണിലെ മട്ടുപ്പാവ്
ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഞങ്ങളുടെ അസംബ്ലി നടക്കുന്ന ദിവസമായിരുന്നു. ഞങ്ങളെല്ലാവരും പ്രോഗ്രാം ചെയ്യുന്നതിനായി നന്നായി ഒരുങ്ങിയാണ് വന്നത്. ഓരോരുത്തരും അവർക്കു നൽകിയ പരിപാടികൾ അവതരിപ്പിച്ചു.പതിവുപോലെ ക്ലാസ്സ് തുടങ്ങി. ഉച്ച സമയമായപ്പോൾ അധ്യാപകർ പറയുന്നത് ഞങ്ങൾ കേട്ടു. ഇന്ന് മുതൽ സ്കൂളിന് അവധിയാണ്. ഒരാൾ കേൾക്കേണ്ട താമസം സ്കൂൾ മുഴുവൻ ഇത് പാട്ടായി. എല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി മുതൽ വീട്ടിലിരിക്കാം കളിക്കാം. അങ്ങനെ വളരെ സന്തോഷത്തോടെ വീട്ടിലേയ്ക്ക്പോയി. ഞാനും അനിയനും അനിയത്തിയും കളികളിൽ ഏർപ്പെട്ടു. ദിവസങ്ങൾ കടന്നുപ്പോയി അച്ഛനും അമ്മയും രാവിലെ ജോലിക്കു പോകും. ഞങ്ങൾ മൂന്നു പേരും കളിച്ചും വഴക്കടിച്ചും വൈകുന്നേരം വരെ ഒറ്റയ്ക്ക് ഇരിക്കും. ദിവസങ്ങൾ കഴിയുന്തോറും മടുപ്പ് കൂടി കൂടി വന്നു. അപ്പോൾ സ്കൂൾ അടയ്ക്കണ്ടാന്ന് തോന്നി പോയി.കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ വാർത്ത കേട്ടപ്പോൾ ശരിക്കും ഞാൻ സന്തോഷിച്ചു. ലോക് ഡൗൺ ആരംഭിച്ചു. ഇനി ആർക്കും പുറത്തിറങ്ങാൻ സാധിക്കില്ല.എല്ലാവരും ഒന്നിച്ചുള്ള കുറച്ച് ദിനങ്ങൾ. സന്തോഷത്തിൻ്റെ നാളുകൾ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും മടുത്തു തുടങ്ങി. ഇനിയെന്തു ചെയാം എന്നുള്ള ആലോചനയായി.അങ്ങനെ നല്ലൊരു കൃഷിത്തോട്ടം ഒരുക്കുവാൻ തീരുമാനിച്ചു. പിറ്റേ ദിവസം മുതൽ അതിനുള്ള ഒരുക്കം തുടങ്ങി.അച്ഛൻ നിലം കിളച്ച് ഒരുക്കി.ഞങ്ങൾ അതിലെ കല്ലും കമ്പും മാറ്റി വൃത്തിയാക്കി. ചാണകപ്പൊടിയും എല്ലുപൊടിയും ഇട്ട് മണ്ണൊരുക്കി. ചീര, വെണ്ട, പയർ, പാവൽ, വെള്ളരി, തക്കാളി, പച്ചമുളക്, വഴുതന തുടങ്ങിയ വിത്തുകൾ പാകി. എല്ലാ ദിവസവും അത് നനച്ചും മുളയ്ക്കുന്നതു നോക്കിയും ഞങ്ങൾ അതിലേ നടക്കും. എല്ലാവരും ചേർന്ന് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഇത്രയും വർഷത്തിനിടെ എൻ്റെ മനസ്സിനെ ഇതുപോലെ സന്തോഷിപ്പിച്ച ഒരു അവധിക്കാലം ഇതു വരെ ഉണ്ടായിട്ടില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |