വീട്ടിലിരുന്ന് പ്രതിരോധിക്കാം
ഒന്നായ് നിന്ന് തുരത്തീടാം
ജാഗ്രതയോടെയിരിക്കേണം
പുറത്തിറങ്ങാൻ മാസ്കും വേണം
അകത്ത് വരുമ്പോൾ കൈ കഴുകേണം
ആൾക്കൂട്ടത്തിൽ പോകാതെ
അകലം കൃത്യം പാലിക്കേണം
വ്യക്തി ശുചിത്വം പരിസരവൃത്തി
ചിട്ടയായ് നമ്മൾ ചെയ്തീടിൽ
നമ്മുടെ വീടും നമ്മുടെ നാടും
എന്നും നന്മകൾ നിറയും
അധ്വാനിക്കും നമ്മുടെ മണ്ണിനെ
എന്നും നിത്യഹരിതമാക്കാൻ
എന്നും നമ്മൾ പണിതുയർത്തും
നല്ലൊരു പുതു തലമുറയെ