കാലം കെട്ടൊരു കാലം
കാലൻ വന്നൊരു കാലം
കാട്ടാം ജാഗ്രത നന്നായ്
കാലം മാറ്റിയെടുക്കാനായ്
വീടും തൊടിയും ശുചിയാക്കാം
വീണ്ടും വസന്തം വിരിയിക്കാം
തൊടിയിൽ പലതും നട്ടീടാം
തൊടിയൊരു കാനന മാക്കീടാം
തെളിനീരൊഴുകും ചോലകളും
തെളിവായ് നാട്ടിലൊഴുകട്ടെ
കാനനവാസികളായിത്തീരാം
കാടും വീടും കാത്തീടാം
കാലം കെട്ട കാലത്ത്
കാലേക്കൂട്ടി കരുതേണം