വെള്ളമുണ്ട സ്കൂൾ പൂർവവിദ്യാത്ഥി സംഘം

Schoolwiki സംരംഭത്തിൽ നിന്ന്

1958 ൽ സ്ഥാപിതമായ വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂൾ വയനാടിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ വലിയ സംഭാവനകൾ നൽകി 62 വർഷം പിന്നിടുകയാണ്. നമ്മുടെ വിദ്യാലയം ഒരു കാലത്ത് തൊണ്ടർനാട്, എടവക, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ ആളുകൾക്ക് ഹൈ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു. ഈ മഹാ വിദ്യാലയത്തിൽ നിന്നും 62 വർഷത്തിനടയിൽ 60 എസ് എസ് എൽ സി ബാച്ചുകൾ പുറത്തിറങ്ങിയിരിക്കുന്നു. ആദ്യത്തെ കുട്ടിയായി പേര് ചേർക്കപ്പെട്ട ശ്രീ. രാമൻകുട്ടി നായർ ഇന്നും നമ്മോടൊപ്പമുണ്ട്. നമ്മുടെ പൂർവ വിദ്യാർത്ഥികളിൽ പലരും ഇന്ന് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. ഹനല്ല കൃഷിക്കാരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജീവനക്കാരും തൊഴിലാളികളും അടങ്ങുന്ന ഒരു മഹാ സംഘമായി മാറിയിരിക്കുന്നു.

ഒരുകാലത്തു നമ്മുടെ കൗമാര സ്വപ്നങ്ങൾ, ചാപല്യങ്ങൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ, ചിന്തകളിലെ വൈജാത്യങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ ഒക്കെ കൊണ്ടു നാം ഇവിടെ ഈ വിദ്യാലയ മുറ്റത്തെ സജീവമാക്കിയിരുന്നു. മഹാഗണി മരങ്ങൾ നട്ട് വളർത്തിയവരും വരും തലമുറക്ക് തണൽ ഒരുക്കിയവരും പീന്നീട് ആ മനോഹര തണലിൽ സ്വയം മറന്നു ഉല്ലസിച്ചു കടന്നു പോയവരുമാണ് നാം. നമ്മെ നമ്മളാക്കുന്നതിൽ ഈ സ്വരസ്വതീക്ഷേത്രം വഹിച്ച പങ്ക്‌ നിർണായകമാണ്. നമ്മിൽ മഹാ ഭൂരിപക്ഷത്തിനും ഇത് മാത്രമായിരുന്നു ഉന്നത കലാലയങ്ങളും സർവകശാലയും.നാം വിദ്യാഭ്യാസം കൊണ്ടു ശാക്തീകരിക്കാൻ ഭാഗ്യം ലഭിച്ചവർ.നമ്മെ സ്വപ്നം കാണാനും സ്വയം സമൂഹത്തിൽ അടയപ്പെടുത്താനും പ്രാപ്തരാക്കിയ നമ്മുടെ അധ്യാപകരെയും ഓർമിക്കേണ്ടതുണ്ട്. നമ്മിൽ ആർക്കാണ് ഈ മഹാഗണി മുറ്റത്തെ മറക്കാൻ കഴിയുക.

ഓരോ വെള്ളമുണ്ടക്കാരനും അയാളുടെ ഒരു സ്വാകാര്യ അഹങ്കാരമായി ഈ വിദ്യാലയത്തെ കാണുന്നുണ്ട്.

സുഭിക്ഷം - ഉച്ചഭക്ഷണ പദ്ധതി (7-8-2017)

വെള്ളമുണ്ട: വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ചഭക്ഷണ വിതരണ പദ്ധതി നടന്നുവരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ചഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സ്കൂളിലെ 1990-93 ബാച്ചിലെ വിദ്യാർത്ഥികളിൽ ഏതാനും ചിലരാണ് ഈ പ്രോജക്ട് സ്പോൺസർ ചെയ്യുന്നത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സുഹൃത്തുക്കളുടെ സമൂഹത്തിനാകെ മാതൃകയായ സദ്പ്രവർത്തി നന്ദിയോടെ സ്മരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും.

കഴിഞ്ഞവർഷവും സുഭിക്ഷം എന്ന പേരിൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകിയിരുന്നു. പ്രദേശവാസിയും സ്കൂളിലെ പൂർവവിദ്യാർത്ഥിയും ആയിരുന്ന ശ്രീ: ജംഷീർ ആയിരുന്നു സ്പോൺസർ. ഇതിന്റെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി തുടർന്നു പോരുന്നത്.

ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ നെയ്ച്ചോറും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു. ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി നാസർ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായ വിശിഷ്ടാതിഥി ശ്രീ: മുത്തലിബ്, പ്രൻസിപ്പിൾ നിർമലാദേവി ടീച്ചർ, ഹെഡ്മിസ്റ്റ്രസ് സുധ പി.കെ ശ്രീ: നാസർ സി എന്നിവർ സംസാരിച്ചു.

സുമേഷ് ഗോപാലന് സ്വീകരണം

വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാലൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.      

 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1975 - 76

വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ 1975-76 എസ് എസ് എൽ സി ബാച്ച്  പൂർവ വിദ്യാർത്ഥി സംഗമം 2022 ഫെബ്രുവരി 27 ന് ഞായറാഴ്ച വിദ്യാലയത്തിൽ വച്ച് നടന്നു.

ഏകദേശം 80 പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1975 - 76 " എന്ന ഗൃഹാതുരതയുണർത്തുന്ന പേരിലാണ് സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ചത്.

സംഘാടകരും പങ്കാളികൾക്കും അഭിനനങ്ങൾ..


സുവർണ സംഗമം 2022

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ 1972 ബാച്ച് അവരുടെ കൂട്ടായ്മയുടെ സുദീർഘമായ 50 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

"സുവർണ സംഗമം 2022 "എന്ന പേരിൽ 2022 മാർച്ച് 22 ന് ബാച്ചിന്റെ സംഗമം ഓർമകളുണർത്തുന്ന മഹാഗണിച്ചുവട്ടിൽ  നടക്കുകയാണ്.

സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി ചെടികളും ചെടിച്ചട്ടികളും സ്പോൺസർ ചെയ്തിരിക്കുകയാണവർ.




[[പ്രമാണം:15016al_15.jpg|300px|right






മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1975 - 76



സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972
സുവർണ സംഗമം 1972