വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/ഗ്രന്ഥശാല
ആദ്യകാലം മുതൽ തന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ലഭ്യമായ പുസ്തകങ്ങൾ മാനേജർ ശേഖരിച്ചിരുന്നു. മലയാളത്തിലുമുള്ള പ്രമുഖ എഴുത്തുകാരുടെ ഇതിഹാസകൃതികൾ, നോവലുകൾ,ചെറുകഥകൾ, കുറ്റാന്വേഷണകഥകൾ, കഥ-കവിതാസമാഹാരങ്ങൾ, ബാലസാഹിത്യകൃതികൾ. ശാസ്ത്രപ്പതിപ്പുകൾ, ഗണിതശാസ്ത്രപുസ്തകങ്ങൾ, വിജ്ഞാനവും വിനോദവും നൽകുന്ന മറ്റനേകം പുസ്തകങ്ങളും ലഭ്യമായിരുന്നു. ഇവ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രചോതനമായി. ക്രമേണ ലഭ്യമായ പുസ്തകങ്ങളുടെ ഒരു വമ്പിച്ച ശേഖരം തന്നെ സ്കൂളിലുണ്ട് എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ പോയി വായിക്കുന്നതിനായി അവസരം നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുറിപ്പ് തയ്യാറാക്കുന്നവർക് ക്യാഷ് അവാർഡ് എല്ലാ വർഷവും നൽകുന്നു. വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ലൈബ്രറിക്കായി പ്രത്യേക പെരിയഡുകൾ നൽകുന്നു. വായന മത്സരങ്ങൾ നടത്തുന്നു.