കൊറോണ വൈറസ് മഹാമാരിയായ്
ആടിതിമിർക്കും മാരിപോൽ
ആളിപ്പടരും അഗ്നിജ്വാലപോൽ
വീശിപ്പായും കൊടുംകാറ്റു പോൽ
അലകൾ ചീറ്റും സുനാമിയെ പോൽ
മനുഷ്യരാശിയെ കാർന്നെടുത്തിടുന്നു
നമ്മുടെ ജീവൻ രക്ഷിക്കാനായി നാം
തന്നെതാൻ കരുതലെടുക്കണം സോദരെ
വ്യക്തിശുചിത്വം പാലിച്ചിടാo
പരിസരം ശുചിയാക്കിടാം
മാസ്ക്കുകൾ ധരിച്ചിടാം
സാനിറ്റെഐറസറിൽ കൈ ശുചിയാക്കിടാം
നമുക്ക് മുൻകരുതൽഎടുത്തിടാം
ആദുരസേവകരെയും നിനച്ചിടാം
സാമൂഹികനന്മയ്ക്കായി പോരാടിടുന്നോരെ
നാം മുൻകരുതൽ എടുക്കാതെ ദ്രോഹിക്കരുത്