സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അരയംപറമ്പിൽ കണ്ണപ്പൻ അധികാരിയുടെ മൂത്തമകനായ എ കെ വാസുദേവൻ മാനേജർ ആണ് 1928-ൽ ഈ വിദ്യാലയം തുടങ്ങിയത്. സ്കൂളിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചത്. അന്ന് ഇവിടുത്തെ പാവപ്പെട്ട കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വിശാലമനസ്കനായ വാസുദേവൻ മാനേജർ തന്റെ വീട്ടിലെ "കയ്യാല" യിൽ കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിക്കുകയും ജനങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

     വിദ്യാലയം ആരംഭിച്ച ആ കാലഘട്ടത്തിൽ കുട്ടികൾക്ക് വേണ്ടത്ര വസ്ത്രമോ പഠനോപകരണങ്ങളോ ഉണ്ടായിരുന്നില്ല. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം കയ്യാലയിൽ വേണ്ടത്ര സൗകര്യമില്ലാതെ ആയി. അങ്ങനെയാണ് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കെട്ടിടം സ്ഥാപിച്ചത്. 14 ക്ലാസ് മുറികളും ഒരു തുന്നൽ മുറിയും അന്നുണ്ടായിരുന്നു. അന്ന് ഹെഡ്മാസ്റ്റർക്കോ മറ്റ് അദ്ധ്യാപകർക്കോ പ്രത്യേകം മുറികൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് ലേഡി ടീച്ചേഴ്സ് അടക്കം ഏഴ് അദ്ധ്യാപകർ ആണ് അന്ന് ഉണ്ടായിരുന്നത്. മാസം 10 രൂപയായിരുന്നു അന്നത്തെ അവരുടെ ശമ്പളം. ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അപ്പുക്കുട്ടൻ മാസ്റ്ററുടെ അച്ഛനായിരുന്നു ആദ്യത്തെ തുന്നൽ ടീച്ചർ. സ്കൂളിലെ കുട്ടികളുടെ ക്ഷേമത്തെ മുന്നിൽ കണ്ട് രണ്ട് "തറി"കൾ ലഭ്യമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

        ഈ വിദ്യാലയം സ്ഥാപിച്ചത് തനിക്ക് പാരമ്പര്യമായി കിട്ടിയ 1.5 ഏക്കർ ഭൂമിയിലാണ്. പുറമേ നിന്നും യാതൊരുവിധ സാമ്പത്തിക സഹായവും അദ്ദേഹം സ്വീകരിച്ചിട്ടില്ല. വരുമാനം കുറഞ്ഞപ്പോൾ സ്കൂൾ നടത്തിപ്പ് തന്റെ ഇളയ സഹോദരനായ എ കെ സുകുമാരൻ മാനേജർക്ക് കൈമാറുകയും ചെയ്തു. 1964-ൽ വാസുദേവൻ മാനേജരുടെ മരണത്തെത്തുടർന്ന് സ്കൂൾ നടത്തിപ്പിന്റെ പൂർണ്ണ ചുമതല സുകുമാരൻ മാനേജർക്കാവുകയും ചെയ്തു.